Tue, Aug 18, 2026
35 C
Dubai

ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലിൽ ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ശക്‌തമായ കാറ്റിന് സാധ്യതയുള്ള മേഖലകളിൽ മൽസ്യ ബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം കളക്‌ടർ അറിയിച്ചു. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ...

പോലീസ് സല്യൂട്ട് നൽകുന്നില്ല; ഡിജിപിക്ക് പരാതി നൽകി തൃശൂർ മേയർ

തൃശൂർ: പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് ആരോപണം. തന്നെ പോലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പോലീസ് കമ്മിഷണറോടും...

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന്റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് അടച്ചുപൂട്ടാൻ നീക്കം

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന്റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് അടച്ച് പൂട്ടുന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കവരത്തിയിലേക്ക് തിരികെ എത്താനുള്ള നിർദ്ദേശം ലഭിച്ചു. ഒരാഴ്‌ചക്കുള്ളിൽ കവരത്തിയിൽ റിപ്പോർട് ചെയ്യാനാണ് നിർദ്ദേശം. ഓഫിസിലെ എല്ലാ...

ഇന്ധന വില വർധനവ്; കാളവണ്ടി സമരം നടത്തി യൂത്ത് കോൺഗ്രസ്‌

പാലക്കാട്: ഇന്ധന-പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരവുമായി യൂത്ത് കോണ്‍ഗ്രസ്. പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷനുമായ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു സമരം. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയാണ്...

കോവിഡിൽ സൽപ്പേര് ഉണ്ടാക്കൽ മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം; കെ സുധാകരൻ

തിരുവനന്തപുരം: കോവിഡ് മരണക്കണക്കുകള്‍ സംസ്‌ഥാന സര്‍ക്കാര്‍ കുറച്ചു കാണിക്കുകയാണെന്ന ആരോപണം ആവര്‍ത്തിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മരണക്കണക്കുകള്‍ കുറച്ചു കാണിച്ച് സല്‍പ്പേര് നിലനിര്‍ത്തല്‍ മാത്രമാണ് സര്‍ക്കാരിന്റെയും ആരോഗ്യ മന്ത്രിയുടെയും താല്‍പ്പര്യമെന്നും സുധാകരന്‍...

‘സ്‍ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക്‌ മുന്‍ഗണന’; ഡിജിപി

തിരുവനന്തപുരം: സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഡിജിപി വൈ അനില്‍കാന്ത്. സ്‍ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക്‌ മുന്‍ഗണന നൽകും. ഗാര്‍ഹിക പീഡന പരാതിയില്‍ കര്‍ശന നടപടിയുണ്ടാകും. സ്‍ത്രീധനം അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കും....

വളർത്തുനായയെ തല്ലിക്കൊന്ന സംഭവം; കുറ്റപത്രം വേഗത്തിൽ സമർപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അടിമലത്തുറയിൽ വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന സംഭവത്തിൽ എത്രയും പെട്ടന്ന് കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. സംഭവത്തിൽ ഇന്നലെ സ്വമേധയാ കേസെടുത്ത കോടതി സംസ്‌ഥാന സർക്കാരിനോട് ഇക്കാര്യത്തിൽ വിശദീകരണം...

‘കോവിഡ് മരണങ്ങൾ മനപ്പൂർവം മറച്ചുവെച്ചിട്ടില്ല’; ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മരണങ്ങൾ മനപ്പൂർവമായി മറച്ചുവെക്കേണ്ട കാര്യമില്ലെന്നും ചികിൽസിക്കുന്ന ഡോക്‌ടർമാർ തന്നെയാണ് മരണം നിശ്‌ചയിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. പുതിയ സംവിധാനം സുതാര്യമാണ്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം എന്ത് ചെയ്യാൻ കഴിയുമെന്നതിൽ...
- Advertisement -