Thu, Aug 20, 2026
38 C
Dubai

കൊടകര കുഴൽപ്പണക്കേസ്; ഹരജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുപ്രവര്‍ത്തകനായ ഐസക് വർഗീസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ മറുപടി. ഹരജി മൂന്നാഴ്‌ചക്ക് ശേഷം...

പാലത്തായി പീഡനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്‌മരാജന്‍ ഹൈക്കോടതിയിൽ

കൊച്ചി: പാലത്തായി പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  പ്രതി പത്‌മരാജന്‍ ഹൈക്കോടതിയിൽ ഹരജി സമര്‍പ്പിച്ചു. ശരിയായ അന്വേഷണം നടത്താതെയാണ് കോടതിയില്‍ റിപ്പോര്‍ട് സമര്‍പ്പിച്ചതെന്ന് ഹരജിയില്‍ പറയുന്നു. കേസിനു പിറകില്‍ രാഷ്‌ട്രീയ വിരോധമുണ്ടെന്നും പത്‌മരാജന്‍ ഹരജിയില്‍...

കോവിഡ് ചികിൽസാ നിരക്ക് ഏകീകരണം; സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടു

കൊച്ചി: സംസ്‌ഥാനത്ത്‌ കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ചതിന് എതിരെ സ്വകാര്യ ആശുപത്രികൾ സമർപ്പിച്ച ഹരജിയിൽ സംസ്‌ഥാന സർക്കാരിനോട് മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി. വില കൂടിയ മരുന്നുകൾ സംബന്ധിച്ച് സർക്കാർ ഉത്തരവിൽ വ്യക്‌തതയില്ലെന്നും ആശുപത്രി...

പെൺകുട്ടിയെ ഒളിവിൽ പാ‌‌ർപ്പിച്ച സംഭവം; സത്യങ്ങൾ മറനീക്കി പുറത്തുവരുമെന്ന് കമ്മീഷൻ

നെൻമാറ: പാലക്കാട് നെൻമാറയിൽ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാ‌‌ർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങി. സംഭവത്തിൽ ദുരൂഹത തുടരുന്നതായും സത്യങ്ങൾ മറനീക്കി പുറത്തുവരുമെന്നും കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ...

ആർടിപിസിആർ പരിശോധന; ലാബുടമകളുടെ ഹരജിയിൽ ഹൈക്കോടതി വിധി 21ന്

കൊച്ചി: സംസ്‌ഥാനത്ത്‌ ആർടിപിസിആർ പരിശോധനയുടെ നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. ആർടിപിസിആർ പരിശോധനയ്‌ക്ക് 500 രൂപ നിശ്‌ചയിച്ച സംസ്‌ഥാന സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച്...

കെ സുരേന്ദ്രനെ വേട്ടയാടിയാൽ പിണറായി വിജയന്‍ വീട്ടില്‍ ഉറങ്ങില്ല; എഎന്‍ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുയർത്തി ബിജെപി സംസ്‌ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്‌ണൻ. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇനിയും വേട്ടയാടിയാൽ പിണറായി വിജയന്‍ അധികകാലം വീട്ടില്‍ ഉറങ്ങില്ലെന്നാണ് എഎന്‍ രാധാകൃഷ്‌ണന്റെ ഭീഷണി. മക്കളെ...

‘സര്‍ക്കാരിന് ഭയക്കാൻ ഒന്നുമില്ല’; മുട്ടിൽ മരംമുറിയിൽ റവന്യൂ മന്ത്രി കെ രാജൻ

തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ സർക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് വ്യക്‌തമാക്കി റവന്യൂ മന്ത്രി കെ രാജൻ. സര്‍ക്കാരിന്റെ ഒരു കഷ്‌ണം തടി പോലും നഷ്‌ടമായിട്ടില്ല. നഷ്‌ടപ്പെടാൻ അനുവദിക്കുകയും ഇല്ല. പാര്‍ട്ടി നിലപാട് സിപിഐ...

മുട്ടിൽ മരംകൊള്ള; പ്രതികളുടെ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി

വയനാട്: മുട്ടിൽ മരംകൊള്ള കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. പ്രതികൾക്കെതിരെ 39 കേസുകളുണ്ടെന്നും, എല്ലാ കേസുകളും ഒന്നിച്ച് പരിഗണിക്കണമെന്നും സർക്കാർ കോടതിയിൽ വ്യക്‌തമാക്കി. എന്നാൽ തങ്ങൾക്കെതിരായ കേസ് നിലനിൽക്കില്ല...
- Advertisement -