പാലത്തായി പീഡനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്‌മരാജന്‍ ഹൈക്കോടതിയിൽ

By News Desk, Malabar News
MalabarNews_palathayi rape case

കൊച്ചി: പാലത്തായി പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  പ്രതി പത്‌മരാജന്‍ ഹൈക്കോടതിയിൽ ഹരജി സമര്‍പ്പിച്ചു. ശരിയായ അന്വേഷണം നടത്താതെയാണ് കോടതിയില്‍ റിപ്പോര്‍ട് സമര്‍പ്പിച്ചതെന്ന് ഹരജിയില്‍ പറയുന്നു. കേസിനു പിറകില്‍ രാഷ്‌ട്രീയ വിരോധമുണ്ടെന്നും പത്‌മരാജന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും സിബിഐയോടും നിലപാട് തേടി. സംസ്‌ഥാന സര്‍ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് കോടതി വ്യക്‌തമാക്കി. ഹരജി മൂന്നാഴ്‌ചയ്‌ക്ക്‌ ശേഷം വീണ്ടും പരിഗണിക്കും.

കേസ് സിബിഐയ്‌ക്ക്‌ കൈമാറണമെന്ന് ആവശ്യപ്പെട്ട് പത്‌മരാജന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കത്തയച്ചിരുന്നു. സർക്കാർ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. 2020 ജനുവരിയിലാണ് പാലത്തായിയിൽ ഒമ്പതു വയസുകാരി പീഡനത്തിന് ഇരയായത്.

Sports News: ലോകകപ്പ് യോഗ്യത റൗണ്ട്; ഇന്ത്യ ഇന്ന് അഫ്‌ഗാനെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE