ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മൽസരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഖത്തറിൽ രാത്രി 7.30നാണ് കിക്കോഫ്. ഒരു പോയിന്റ് എങ്കിലും നേടിയാൽ ഇന്ത്യക്ക് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. ബംഗ്ളാദേശിനെ തോൽപിച്ച ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
നേരത്തെ ലോകകപ്പ് യോഗ്യത നഷ്ടമായ ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് യോഗ്യതയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇന്നത്തെ ജയം അനിവാര്യമാണ്. ഇന്ന് സമനില നേടിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കാം. തോറ്റാല്‍ യോഗ്യതക്കായി പ്ളേ ഓഫില്‍ കളിച്ച് ജയിക്കേണ്ടി വരും. നായകൻ സുനിൽ ഛേത്രിയുടെ ഫോം തന്നെയാകും ഇന്നും നിർണായകമാവുക.
ഗ്രൂപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ നാലാമതുള്ള അഫ്ഗാനിസ്ഥാനും ഇന്ന് ജയിച്ചേ തീരൂ. ജയിച്ചാല്‍ മാത്രമാണ് അവര്‍ക്കും ഏഷ്യാകപ്പ് റൗണ്ടിലേക്ക് കടക്കാന്‍ കഴിയൂ. കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ തോല്‍പ്പിച്ച ബംഗ്ളാദേശിനേക്കാള്‍ കരുത്തരാണ് അഫ്ഗാനിസ്ഥാന്. ഗ്രൂപ്പിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോൾ 1-1ന് സമനിലയായിരുന്നു ഫലം.
Read Also: സൽമാനും ആര്യനും; ‘മിഷൻ സി’ യിലൂടെ രണ്ട് യുവതാരങ്ങൾ ഉദയം ചെയ്യുന്നു