Fri, Aug 28, 2026
41 C
Dubai

കേന്ദ്രത്തിന്റെ വാക്‌സിൻ നയം കമ്പനികള്‍ക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കും; മുല്ലപ്പള്ളി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രത്തിന്റെ വാക്‌സിൻ നയം ജനദ്രോഹ പരിഷ്‌കാരമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കോവിഡിന്റെ രണ്ടാം തരംഗം രാജ്യമാകെ വ്യാപിക്കുമ്പോള്‍ പരമാവധി...

തിരുവനന്തപുരത്തെ സപ്ളൈകോ ഗോഡൗണുകളിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: തലസ്‌ഥാനത്തെ സപ്ളൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധന. ഗോഡൗണുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വലിയതുറയിലെയും കഴക്കൂട്ടം മേനംകുളത്തെയും ഗോഡൗണുകളിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്. രണ്ടു ഗോഡൗണുകളിലും ഒരുമിച്ചാണ് പരിശോധന ആരംഭിച്ചത്. വലിയതുറയിൽ സ്‌റ്റോക്കിൽപ്പെടാത്ത പല...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ ഒരു ദിവസം 200 പേരെ മാത്രമേ ഒപിയിൽ പരിശോധിക്കുകയുള്ളു. സന്ദർശകരെ അനുവദിക്കില്ല. രോഗിക്ക് ഒപ്പം ഒരാളെ...

ഇങ്ങനെയല്ല വാക്‌സിൻ നൽകേണ്ടത്, സംസ്‌ഥാനത്തെ വാക്‌സിൻ കേന്ദ്രങ്ങളിൽ അരാജകത്വം; വി മുരളീധരൻ

ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് വാക്‌സിൻ കേന്ദ്രങ്ങളിൽ അരാജകത്വമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം. ഇങ്ങനെയല്ല വാക്‌സിൻ നൽകേണ്ടത്. വാക്‌സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ഇനിയും 50 ലക്ഷം...

കോവിഡ് വ്യാപനം; സർക്കാർ ഓഫീസുകളിലെ ഹാജർനില 50 ശതമാനമായി കുറക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ സർക്കാർ ഓഫീസുകളിലെ ഹാജർനില 50 ശതമാനമാക്കി കുറക്കാൻ തീരുമാനിച്ചു. ശനിയാഴ്‌ച...

ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം; സർക്കാർ സ്‌ഥാപനങ്ങൾക്ക്‌ അവധി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മത്രമായിരിക്കും അനുമതി. വേനൽ ക്യാംപുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. വരുന്ന രണ്ടാഴ്‌ചയായിരിക്കും കടുത്ത...

മകളുടെ ആഭരണങ്ങൾ അഴിച്ചെടുത്ത് വിറ്റു; മദ്യവും സിഗരറ്റും വാങ്ങി; സനുമോഹന്റെ മൊഴി

കൊച്ചി: പുഴയിൽ തള്ളുന്നതിന് മുൻപ് മകൾ വൈഗയുടെ ആഭരണങ്ങൾ അഴിച്ചെടുത്ത് വിറ്റതായി പിതാവ് സനു മോഹന്റെ മൊഴി. സംസ്‌ഥാനം വിടും മുൻപ് അഴിച്ചെടുത്ത വൈഗയുടെ മാലയും മോതിരവും വിറ്റുവെന്നും ആ പണം കൊണ്ട്...

കോവിഡിൽ അനാവശ്യ ഭീതി പരത്താൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ സുരേന്ദ്രൻ

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ അനാവശ്യ ഭീതി പരത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാരിനെതിരായ രാഷ്‌ട്രീയ പ്രചാരണത്തിനും മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ബിജെപി പാർട്ടി...
- Advertisement -