ബാലഭാസ്‌കറിന്റെ മരണം; സിബിഐ ഈ മാസം 17ന് സ്‌റ്റീഫൻ ദേവസിയുടെ മൊഴിയെടുക്കും

By Desk Reporter, Malabar News
stephen devassy, balabaskar_2020 Sep 14
Ajwa Travels

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണം നടത്തുന്ന സിബിഐ സംഘം ഈ മാസം 17ന് സംഗീത സംവിധായകൻ സ്‌റ്റീഫൻ ദേവസിയുടെ മൊഴി രേഖപ്പെടുത്തും. ഹാജരാകാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് സിബിഐ സ്റ്റീഫന് കൈമാറി. നിരീക്ഷണത്തിൽ കഴിയുക ആണെന്നും അതിനാൽ ഹാജരാവാൻ സാവകാശം നൽകണമെന്നും കഴിഞ്ഞ ആഴ്‌ച ഇദ്ദേഹം സിബിഐയെ അറിയിച്ചിരുന്നു. ബാലഭാസ്‌കറിനൊപ്പം നിരവധി പരിപാടികളിൽ പങ്കെടുത്ത വ്യക്തിയാണ് സ്‌റ്റീഫൻ ദേവസി.

വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലഭാസ്‌കറിനെ കാണാൻ സ്‌റ്റീഫൻ ദേവസി എത്തിയിരുന്നു എന്ന് മാതാപിതാക്കൾ മൊഴി നൽകിയിരുന്നു. രാജ്യത്തിന് അകത്തും വിദേശത്തും ഇരുവരും ചേർന്ന് നിരവധി പരിപാടികൾ അവതരിപ്പിച്ചിരുന്നതായും ഇവർ മൊഴി നൽകിയിട്ടുണ്ട്. തുടർന്നാണ് സിബിഐ സ്‌റ്റീഫനോട് മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടി  ഹാജരാകാൻ കഴിഞ്ഞ ആഴ്‌ച ആവശ്യപ്പെട്ടത്.

കേസിൽ നുണപരിശോധനക്ക് ഒരുങ്ങുകയാണ് സിബിഐ. ഇതിന്റെ ഭാഗമായി 4 പേരോട് ഈ മാസം 16ന് മുൻപ് സമ്മതം അറിയിക്കണമെന്ന് സിഡിഎം കോടതി ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE