മൽസരിക്കണമെന്ന് ആവർത്തിച്ച് നേതൃത്വം; ഷൂട്ടിങ് തിരക്കെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് സുരേഷ് ഗോപിയോട് ആവർത്തിച്ച് ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന നേതൃത്വം. എന്നാൽ നിലവിൽ സിനിമാ രംഗത്ത് സജീവമായതിനാലും ഷൂട്ടിങ് തിരക്കുള്ളതിനാലും സ്‌ഥാനാർഥിയാകാൻ കഴിയില്ലെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചു.
തിരുവനന്തപുരം,...
കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
കൊല്ലം: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. കൊല്ലം കുണ്ടറയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അനൂപയെന്ന മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെയാണ് മാതാവ് ദിവ്യ കൊലപ്പെടുത്തിയത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് കൊലപാതകം നടന്നത്....
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു
കൊല്ലം: ചെറുവക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചെറുവക്കൽ സ്വദേശി അജി കുമാറിന്റെ സ്വിഫ്റ്റ് കാറിനാണ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത്. ചെറുവക്കൽ ഇളവൂർ പള്ളിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. കാറിലുണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന്...
ബിജെപി ദേശ സ്‌നേഹികളുടെ പാർട്ടി; ഇ ശ്രീധരൻ
തിരുവനന്തപുരം: ബിജെപി ദേശ സ്‌നേഹികളുടെ പാർട്ടിയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. താൻ ചെറുപ്പം മുതൽ ആർഎസ്എസുകാരനാണെന്നും അടുത്തിടെ ബിജെപി അംഗത്വം എടുത്ത ഇ ശ്രീധരൻ പറഞ്ഞു. തന്നിൽ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ...
സ്‌ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്‌ച, യുവ പ്രാതിനിധ്യം ഉണ്ടാകും; ജോസ് കെ മാണി
കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം സ്‌ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്‌ച നടക്കുമെന്ന് ജോസ് കെ മാണി. സ്‌ഥാനാര്‍ഥികളില്‍ യുവ പ്രാതിനിധ്യം ഉണ്ടാകുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ മണ്ഡലത്തിലും ജയിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി മല്‍സരിക്കുന്നതെന്ന് പറഞ്ഞ ജോസ്...
അപ്രതീക്ഷിത സ്‌ഥാനാർഥികൾ ഉണ്ടാവും; എവിടെ മൽസരിക്കാനും തയ്യാർ; പിസി വിഷ്‌ണുനാഥ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിത സ്‌ഥാനാർഥികൾ ഉണ്ടാവുമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് പിസി വിഷ്‌ണുനാഥ്. ഇത്തവണ 50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും സ്‌ഥാനാർഥി പട്ടികയിൽ ഉണ്ടാകും. എവിടെ നിന്ന് മൽസരിക്കാനും...
പോസിറ്റിവിറ്റി 3.51, രോഗമുക്‌തി 4386, രോഗബാധ 2316
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 39,046 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 65,906 ആണ്. ഇതിൽ രോഗബാധ 2316 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4386 ഉമാണ്....
10,12 ക്ളാസുകളിലെ പരീക്ഷാ നടത്തിപ്പില്‍ തീരുമാനമായില്ല; ആശങ്കയിൽ അധ്യാപകരും വിദ്യാര്‍ഥികളും
തിരുവനന്തപരം: മാര്‍ച്ച് 17ന് ആരംഭിക്കാൻ ഇരിക്കുന്ന ആരംഭിക്കുന്ന എസ്എസ്എല്‍സി- പ്ളസ്ടു പരീക്ഷാ നടത്തിപ്പില്‍ അനിശ്‌ചിതത്വം തുടരുന്നു. പരീക്ഷകൾ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പു കമ്മീഷനോട് അനുമതി തേടിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല.
മോഡൽ പരീക്ഷകള്‍ ഇന്നലെ അവസാനിച്ചതോടെ...







































