പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസ് മേഖലയുടെ നഷ്‌ടം നികത്താൻ ശുപാർശ

സ്വകാര്യ ബസ് മേഖലയുടെ നഷ്‌ടം നികത്താൻ കെഎസ്ആർടിസിയുടെ ഷെഡ്യൂളുകൾ പരിഷ്‌കരിക്കേണ്ടി വരുമെന്ന് മുൻ ഡിജിപി കെ. പത്‌മകുമാർ അധ്യക്ഷനായ വിദഗ്‌ധ സമിതി റിപ്പോർട്ടിൽ പറയുന്നു.

By Senior Reporter, Malabar News
priyadarshini bus

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്‌ക്കുണ്ടായ നഷ്‌ടം നികത്താൻ ശുപാർശ ചെയ്‌തുകൊണ്ടുള്ള വിദ്ഗധ സമിതി റിപ്പോർട് സമർപ്പിച്ചു. മുൻ ഡിജിപി കെ. പത്‌മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. പദ്ധതി മൂലം സ്വകാര്യ ബസുടമകൾക്ക് സാമ്പത്തിക നഷ്‌ടം ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

നഷ്‌ടം നികത്താൻ കെഎസ്ആർടിസിയുടെ ഷെഡ്യൂളുകൾ പരിഷ്‌കരിക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. കെഎസ്ആർടിസിയുടെ തിരഞ്ഞെടുത്ത സർവീസുകളിൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് സ്വകാര്യ ബസ് ഉടമകൾക്ക് ഉണ്ടായത്.

തെക്കൻ ജില്ലകളിൽ കൂടുതലായും കെഎസ്ആർടിസി ബസുകളുടെ അതേ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഈ പശ്‌ചാത്തലത്തിൽ നിരക്ക് വർധന, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധന തുടങ്ങിയ ആവശ്യങ്ങൾ സ്വകാര്യ ബസ് ഉടമകൾ മുന്നോട്ടുവെച്ചിരുന്നു. ഇത് ഉൾപ്പടെ ചർച്ച ചെയ്‌തുകൊണ്ടാണ് വിദഗ്‌ധ സമിതി റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE