സംസ്‌ഥാന ട്രഷറി സോഫ്റ്റ്‌വെയറില്‍ വീണ്ടും പിഴവ്
തിരുവനന്തപുരം: സംസ്‌ഥാന ട്രഷറി സോഫ്റ്റ്‌വെയറില്‍ വീണ്ടും പിഴവ്. കടക്കാവൂര്‍ ട്രഷറിയില്‍ സ്‌ഥിര നിക്ഷേപമിട്ടയാള്‍ക്ക് തുക പിന്‍വലിച്ചപ്പോള്‍ ഒന്നര ലക്ഷത്തോളം രൂപ അധികമായി അക്കൗണ്ടിലെത്തി.
എന്നാല്‍, പണം നഷ്‌ടപ്പെട്ടിട്ടില്ലെന്നും ഡാറ്റാ എന്‍ട്രിയിലെ പിശക് മാത്രമാണ് ഉണ്ടായതെന്നുമാണ്...
ഡോക്‌ടർമാരുടെ പ്രതിഷേധം ശക്‌തമാകുന്നു; 9 മുതൽ അനിശ്‌ചിതകാല സമരം
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരം കടുപ്പിക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 9 മുതൽ അനിശ്‌ചിതകാല സമരം തുടങ്ങുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഒപി അടക്കം ബഹിഷ്‌കരിച്ചേക്കും. നടപടി ഉണ്ടായാൽ നിയമപരമായി നീങ്ങാനാണ് സംഘടനയുടെ തീരുമാനം.
ഉടൻ...
പുതിയ 111 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു; കിഫ്ബിയെ തകർക്കാൻ ശ്രമമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: 111 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി നിര്‍മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉൽഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ഇത്ര വലിയ നേട്ടം സ്വന്തമാക്കാനായത്...
മാർക്ക് തട്ടിപ്പ്; കേരള സർവകലാശാല സെക്ഷൻ ഓഫീസർക്ക് എതിരെ കേസ്
തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ സെഷൻ ഓഫീസർ വിനോദിനെതിരെ പോലീസ് കേസെടുത്തു. രജിസ്ട്രാറുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കന്റോൺമെന്റ് പോലീസ് വിനോദിനെതിരെ കേസെടുത്തത്. ചതി, വിശ്വാസ വഞ്ചന, ഐടി ആക്‌ട് എന്നിവ പ്രകാരമാണ്...
സ്‌പീക്കർക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
കൊച്ചി: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊച്ചിയില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. വാഹനത്തിന് മുന്നില്‍ കിടന്ന പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്‌തു...
വെച്ചൂരിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലം
കോട്ടയം: വൈക്കം വെച്ചൂരില്‍ ഡിസംബര്‍ മുതല്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്‌ഥിരീകരിച്ചു. തുടക്കത്തിൽ ബാക്‌ടീരിയ ബാധ മൂലമാണ് ചത്തതെന്നായിരുന്നു മൃഗ സംരക്ഷണ വകുപ്പിന്റെ വിശദീകരണം.
വെച്ചൂര്‍ നാലാം വാര്‍ഡിലെ തോട്ടുവേലിച്ചിറ ഹംസ,...
പ്രകാശം പരത്തി ഒരു മാസം തികഞ്ഞില്ല; മിഴിയടച്ച് കുണ്ടന്നൂർ മേൽപാലത്തിലെ വഴിവിളക്കുകൾ
കൊച്ചി: കുണ്ടന്നൂർ മേൽപാലത്തിലെ വഴിവിളക്കുകൾ തകരാറിലായിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും പരിഹാരം കാണാതെ അധികൃതർ. മേൽപാലം ഉൽഘാടനം ചെയ്‌ത് ഒരു മാസം തികയുന്നതിന് മുൻപേയാണ് വിളക്കുകൾ പണി മുടക്കിയത്.
പാലത്തിൽ വെളിച്ചമില്ലാത്തത് കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണ്....
കേരളത്തിൽ അനധികൃത നിയമനങ്ങളുടെ കുംഭമേള; ചെന്നിത്തല
മലപ്പുറം: കേരളത്തിൽ നടക്കുന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പരാമർശം.
പാർട്ടി നേതാക്കളുടെ ഭാര്യമാരെയും ഇഷ്‌ടക്കാരെയും...








































