റവാഡ ചന്ദ്രശേഖർ സംസ്‌ഥാന പോലീസ് മേധാവി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിനെ സംസ്‌ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി നിയമിച്ചു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആന്ധ്രാപ്രദേശ് വെസ്‌റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ, 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്‌ഥനാണ്....
ഹേമചന്ദ്രനെ കൊന്നത് ബത്തേരിയിലെ വീട്ടിൽ നിന്ന്; ട്രാപ്പിലാക്കി എത്തിച്ചത് കണ്ണൂരുകാരി
കോഴിക്കോട്: ഒന്നരവർഷം മുൻപ് കോഴിക്കോട്ട് നിന്ന് കാണാതായ ഹേമചന്ദ്രനെ കൊലചെയ്‌തത് വയനാട് ബത്തേരിയിലെ ഒരു വീട്ടിൽ നിന്നാണെന്ന് വിവരം. ഹേമചന്ദ്രൻ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളായ നൗഷാദ് എന്നയാൾ രണ്ടുവർഷത്തോളം കൈവശം വെച്ച വീടാണിത്....
നവജാത ശിശുക്കളുടെ കൊലപാതകം; പ്രതികളെ ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും
തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളായ അനീഷ, ഭവിൻ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും. നവജാത ശിശുക്കളെ...
ജലനിരപ്പ് 136.15 അടി; മുല്ലപ്പെരിയാർ ഡാമിലെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു
കുമളി: മുല്ലപ്പെരിയാർ ഡാമിലെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 136.15 അടിയിലെത്തിയ സാഹചര്യത്തിലാണ് 13 ഷട്ടറുകൾ 10 സെമീ വീതം ഉയർത്തിയത്. സെക്കൻഡിൽ 250 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
റൂൾ കർവ്...
തൃശൂരിൽ നവജാതശിശുക്കളെ കൊന്നു കുഴിച്ചിട്ടു; യുവതിയും യുവാവും കസ്‌റ്റഡിയിൽ
തൃശൂർ: തൃശൂരിൽ നവജാതശിശുക്കളെ കൊന്നു കുഴിച്ചിട്ടതായി വിവരം. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. തൃശൂർ പുതുക്കാട് പോലീസ് സ്‌റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്‌ഥികളുമായി യുവാവ്...
‘ഉപകരണക്ഷാമം മേലധികാരികളെ അറിയിച്ചിരുന്നു; പറഞ്ഞതെല്ലാം പരമാർഥം, ഉറച്ചുനിൽക്കുന്നു’
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം രാഷ്‌ട്രീയ വിവാദം ഉണ്ടാക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കൽ. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. പറഞ്ഞതെല്ലാം പരമാർഥമാണ്. സത്യം പറഞ്ഞശേഷം ഒളിച്ചിരുന്നില്ല. ഇക്കാര്യങ്ങൾ...
ജലനിരപ്പ് 136.15 അടി; മുല്ലപ്പെരിയാർ ഡാം ഇന്ന് ഉച്ചയ്‌ക്ക് 12ന് തുറക്കും
കുമളി: റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാർ ഡാമിലെ സ്‌പിൽവേ ഷട്ടറുകൾ ഇന്ന് ഉച്ചയ്‌ക്ക് 12ന് തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 136.15 അടിയിലെത്തിയ സാഹചര്യത്തിലാണ് നടപടി.
ജലനിരപ്പ് രാത്രി...
തൃശൂരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിനുകൾ വൈകിയോടുന്നു
തൃശൂർ: റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് സംസ്‌ഥാനത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയ്‌ക്ക് അകമലയിലാണ് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണത്. തൃശൂരിലേക്കുള്ള ട്രെയിനുകൾ വൈകിയോടുകയാണ്.
ലോകമാന്യതിലക്-കൊച്ചുവേളി എക്‌സ്‌പ്രസ് (12201), നിലമ്പൂർ...








































