നിർമാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കി
കൊച്ചി: അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടനയിൽ നിന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കി. സംഘടനയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും മാദ്ധ്യമങ്ങളിലൂടെ അംഗങ്ങളെ താരംതാഴ്‌ത്തിയെന്നുമാണ് സാന്ദ്രക്കെതിരായ ആരോപണം. സാന്ദ്രയ്‌ക്കെതിരെ സംഘടന മുഖ്യമന്ത്രി പിണറായി...
ദിവ്യക്ക് ഇന്ന് നിർണായകം; ജാമ്യഹരജിയിൽ വാദം തുടരും- കക്ഷിചേരാൻ നവീന്റെ കുടുംബം
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പിപി ദിവ്യയുടെ ജാമ്യഹരജിയിൽ തലശ്ശേരി ജില്ലാ കോടതിയിൽ ഇന്ന് വാദം കേൾക്കും. ജാമ്യം...
തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു; ജില്ലയിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ശക്‌തമായ മഴ തുടരുന്നു. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലുമാണ് ശക്‌തമായ മഴ. മലയോര മേഖലയിലാണ് ഇടിമിന്നലോട് കൂടിയ കനത്ത മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി...
കൽപ്പാത്തി രഥോൽസവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് 20ലേക്കാണ് മാറ്റിവെച്ചത്. കൽപ്പാത്തി രഥോൽസവം നടക്കുന്നതിനാൽ 13ലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ്...
‘ശോഭാ സുരേന്ദ്രൻ വീട്ടിൽ വന്നതിന് തെളിവുണ്ട്’; ചിത്രം പുറത്തുവിട്ട് തിരൂർ സതീശൻ
തൃശൂർ: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനെതിരായ തെളിവ് പുറത്തുവിട്ട് പാർട്ടിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ. ശോഭാ സുരേന്ദ്രൻ തന്റെ വീട്ടിലെത്തിയതിന്റെ തെളിവായ ചിത്രമാണ് സതീശൻ പുറത്തുവിട്ടിരിക്കുന്നത്. സതീശന്റെ...
സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം
കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് നാലിന് മന്ത്രി വി ശിവൻകുട്ടി കായികമേള ഉൽഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടികൾ നടൻ മമ്മൂട്ടിയും...
മുനമ്പം വഖഫ് ഭൂമി പ്രശ്‌നം; ഇടപെട്ട് സർക്കാർ- ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് സംസ്‌ഥാന സർക്കാർ. ഉപതിരഞ്ഞെടുപ്പിന് ശേഷം 16നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ റവന്യൂ മന്ത്രിമാരും...
നീലേശ്വരം വെടിക്കെട്ടപകടം; ഒരാൾ കൂടി മരിച്ചു- മരണസംഖ്യ നാലായി
നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജാണ് (19) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഇന്നലെ രണ്ടുപേർ മരിച്ചിരുന്നു....








































