പഞ്ചായത്ത് ലൈബ്രേറിയൻ സമരം; നടുറോഡിൽ സദ്യയുണ്ട് ഉദ്യോഗാർഥികളുടെ പ്രതിഷേധം
തിരുവനന്തപുരം: പഞ്ചായത്ത് ലൈബ്രേറിയൻ സമരം 45 ദിവസം കടന്നു. ലൈബ്രേറിയൻ നിയമനം പൂർണമായും പിഎസ്‌സിക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്. വിഷുദിനമായ ഇന്ന് രാവിലെ തന്നെ സെക്രട്ടറിയേറ്റിന് മുന്നിലെത്തി...
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്ന സംഭവം; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ ജീവനക്കാരെ ഉടന്‍ ചോദ്യം ചെയ്യും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്യുക. ചോദ്യം ചെയ്യാന്‍ കോടതി അനുമതി...
സുബൈറിന്റെ അരുംകൊല; പിന്നിൽ ആർഎസ്‌എസ് ഗൂഢാലോചനയെന്ന് എസ്‌ഡിപിഐ
പാലക്കാട്: എലപ്പുള്ളിയിൽ എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നിൽ ആർഎസ്‌എസ് എന്ന് ആരോപണം. കുത്തിയതോട് സ്വദേശി സുബൈർ (43) ആണ് കൊല്ലപ്പെട്ടത്. പള്ളിയിൽ നിന്ന് നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ മടങ്ങവേ രണ്ട് കാറിൽ...
മഴ മുന്നറിയിപ്പ് പിൻവലിച്ചു; യെല്ലോ അലർട് ഒരു ജില്ലയിൽ മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ് പിൻവലിച്ചു. നാളെ ഇടുക്കിയിൽ മാത്രമാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാനത്ത് വേനൽ മഴ കുറഞ്ഞതോടെയാണ് വിവിധ ജില്ലകളിൽ നൽകിയിരുന്ന മഴമുന്നറിയിപ്പ് പിൻവലിച്ചത്. നേരത്തെ നാല് ജില്ലകളിലും മുന്നറിയിപ്പ്...
രാത്രികാലങ്ങളിൽ പണപ്പിരിവ്; തിരുവനന്തപുരത്ത് പോലീസുകാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: രാത്രികാലങ്ങളിൽ ഹൈവേയിൽ അനധികൃത പണപ്പിരിവ് നടത്തിയ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. പാറശാല സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജ്യോതിഷ് കുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവർക്കാണ് സസ്‌പെൻഷൻ. ഇവരുടെ ജീപ്പിൽ നിന്നും വിജിലൻസ് പണം...
ബിജെപിക്ക് അഴിമതി പണം വിതരണം ചെയ്യുന്നത് കർണാടക സർക്കാർ; ആരോപണം
തൃശൂർ: ബിജെപിക്കെതിരെയും കർണാടക സർക്കാരിനെതിരെയും ഗുരുതര ആരോപണവുമായി പദ്‌മജ വേണുഗോപാൽ. കർണാടക സർക്കാരിന്റെ അഴിമതി പണം വിതരണം ചെയ്യുന്നത് കേരളത്തിലെ ബിജെപിക്കെന്ന് പദ്‌മജ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ താന്‍ മൽസരിച്ച തൃശൂർ മണ്ഡലത്തിലുൾപ്പെടെ...
കെ സ്വിഫ്‌റ്റ്; അപകടങ്ങളുടെ ഉത്തരവാദിത്തം മാനേജ്‌മെന്റിനെന്ന് സിഐടിയു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി സർവീസ് ആരംഭിച്ച കെ സ്വിഫ്‌റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽ പെട്ടതിന്റെ ഉത്തരവാദിത്തം മാനേജ്‌മെന്റിനെന്ന് സിഐടിയു. പരിചയമില്ലാത്ത ഡ്രൈവർമാരെ ബസ് ഓടിക്കാൻ ചുമതലപ്പെടുത്തിയതാണ് അപകടങ്ങൾ ഉണ്ടാക്കിയതെന്ന് സിഐടിയു കുറ്റപ്പെടുത്തി. അപകടങ്ങളെ...
കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളമില്ലാത്ത വിഷു; സർവീസ് മുടക്കാതെ പ്രതിഷേധം
തിരുവനന്തപുരം: വിഷു ആഘോഷങ്ങൾക്കിടെ കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെ മുഖംതിരിക്കുകയാണ് അധികൃതർ. ഇതുവരെയും ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. അടുത്ത ആഴ്‌ച മുതൽ ശമ്പള വിതരണം തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ അധിക സഹായത്തിനായി ധനവകുപ്പിനെ...








































