കെ-റെയിൽ; ബഫർ സോൺ വിഷയത്തിൽ സജി ചെറിയാനെ തിരുത്തി കോടിയേരി
കൊച്ചി: കെ-റെയിൽ പദ്ധതിയിൽ ബഫർ സോണുണ്ടാകുമെന്നും ഈ വിഷയത്തിൽ കെ-റെയിൽ എംഡി പറഞ്ഞതാണ് വസ്‌തുതയെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. നേരത്തെ ബഫർ സോണുണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയതിന്...
ട്വന്റി ട്വന്റി പ്രവർത്തകന്റെ കൊലപാതകം; പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കോടതി
എറണാകുളം: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു കൊല്ലപ്പെട്ട കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി. കേസിലെ പ്രതികളായ സിപിഐഎം പ്രവർത്തകർ അബ്‌ദു റഹ്‌മാന്‍, അസീസ്, സൈനുദ്ദീന്‍, ബഷീര്‍ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ...
ദിലീപിനെയും ആന്റണിയെയും പുറത്താക്കാൻ ഫിയോക് നീക്കം
കൊച്ചി: നടൻ ദിലീപിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാൻ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിർണായക നീക്കം. ഫിയോക്കിന്റെ ആജീവനാന്ത ചെയർമാൻ ദിലീപിനെയും വൈസ് ചെയർമാൻ ആന്റണി പെരുമ്പാവൂരിനെയും സ്‌ഥാനങ്ങളിൽ നിന്ന് നീക്കാൻ...
തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി; ജനങ്ങൾ ഭീതിയിൽ
തൃശൂർ: ജില്ലയിലെ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്ന് പുലർച്ചെയും പ്രദേശത്തെ റബ്ബർ എസ്‌റ്റേറ്റിൽ ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയും ഇവിടെ കാട്ടാനകൾ ഇറങ്ങിയെന്നും ഇവ റബ്ബർ എസ്‌റ്റേറ്റിൽ നിന്നും ജനവാസ മേഖലയിലേക്ക്...
മിനിമം ചാർജ് 12 രൂപയാക്കണം; ഇന്ന് അർധരാത്രി മുതൽ സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. ഇന്ന് അർധരാത്രി മുതലാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മിനിമം ചാർജ് ഉയർത്തുന്നതിനൊപ്പം വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ...
മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന; ഹരജികൾ സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിൽ. ഇന്നലെ കേരളം സത്യവാങ് മൂലം സമർപ്പിച്ച സാഹചര്യത്തിൽ ഹരജികൾ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന രാജ്യാന്തര...
മകനെയും കുടുംബത്തെയും ചുട്ടുകൊന്ന സംഭവം; ഹമീദിനെ കസ്‌റ്റഡിയിൽ വാങ്ങും
ഇടുക്കി: ചീനിക്കുഴിയിൽ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഹമീദ് മക്കാറിനെ കസ്‌റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. പ്രതിക്കെതിരെ ശക്‌തമായ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്. തീവെക്കാനായി ഉപയോഗിച്ച...
ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകാർക്ക് വാർഷിക പരീക്ഷക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ സ്‌കൂളുകളിൽ വാർഷിക പരീക്ഷ ആരംഭിക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾക്കാണ് ഇന്ന് മുതൽ പരീക്ഷ ആരംഭിക്കുന്നത്. ഒന്നു മുതല്‍ നാലു വരെ ക്ളാസുകളില്‍ വര്‍ക്...








































