ബസ് ഓട്ടോ, ടാക്‌സി നിരക്ക് വർധന; മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും

By Team Member, Malabar News
Cabinet Decision In The Bus Auto Taxi Rate Hike Will be Today
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി എന്നിവയുടെ നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും. ബസുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കാനും, കിലോമീറ്ററിന് ഒരു രൂപ വീതം കൂട്ടാനുമാണ് നിലവിലെ തീരുമാനം. കൂടാതെ വിദ്യാർഥികളുടെ നിരക്ക് പരിഷ്‌കരിക്കുന്നത് പഠിക്കാൻ ഇന്ന് കമ്മീഷനെ വെക്കും.

25 രൂപയായിരുന്ന മിനിമം ഓട്ടോ ചാർജ് 30 രൂപയാക്കാനും, ടാക്‌സി മിനിമം ചാർജ് 200 രൂപയാക്കാനും തീരുമാനിച്ചിരുന്നു. ജസ്‌റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വ‍ർധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. മെയ് ഒന്നാം തീയതി മുതൽ വർധന പ്രാബല്യത്തിൽ വരുമെന്നാണ് ഇതിനോടകം അധികൃതർ വ്യക്‌തമാക്കിയിരുന്നത്.

Read also: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ വാർഷികം; കാണികളില്ല, വരവേറ്റത് ഒഴിഞ്ഞ കസേരകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE