Wed, Nov 11, 2026
30 C
Dubai

ധീരജ് വധക്കേസ്; പ്രതികൾക്കായുള്ള കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

ഇടുക്കി: എൻജിനീയറിങ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന കസ്‌റ്റഡി അപേക്ഷ...

ഇംഗ്ളണ്ടിൽ കാറപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം

കൊല്ലം: ഇംഗ്ളണ്ടിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മൂവാറ്റുപുഴ സ്വദേശി കുന്നയ്‌ക്കൽ ബിൻസ് രാജൻ, കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്. ഇംഗ്ളണ്ടിലെ ഗ്‌ളോസ്‌റ്ററിന് സമീപം ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലാണ് അപകടമുണ്ടായത്. സംഭവ...

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം: തലസ്‌ഥാന ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 44.2 ശതമാനം ആണ്. തിരുവനന്തപുരം ജില്ലയിൽ രണ്ട് പേരെ പരിശോധിക്കുന്നതിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആകുന്ന സ്‌ഥിതിയാണ്‌...

ആൺവേഷം കെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; യുവതി അറസ്‌റ്റിൽ

മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതി അറസ്‌റ്റിൽ. തിരുവനന്തപുരം കാട്ടാക്കട വീരണക്കാവ് കൃപാനിലയത്തിൽ സന്ധ്യയെ (27) ആണ് പോക്‌സോ നിയമപ്രകാരം അറസ്‌റ്റ്‌ ചെയ്‌തത്‌. മാവേലിക്കര ഉൻപർനാട് സ്വദേശിനിയായ പ്ളസ്‌ വൺ വിദ്യാർഥിനിയെ സമൂഹമാദ്ധ്യമം...

ഷാൻ കൊലപാതകം; കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും

കോട്ടയം: പോലീസ് സ്‌റ്റേഷന് മുന്നിൽ യുവാവിനെ കൊന്നിട്ട കേസിൽ കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 5 പേരാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകം ഒറ്റയ്‌ക്ക് നടത്തിയെന്നാണ് അറസ്‌റ്റിലായ പ്രതി ജോമോൻ ആദ്യം...

കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 16 പേർക്ക് പരിക്ക്

കോട്ടയം: ജില്ലയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇന്ന് പുലർച്ചെ 2.15 ഓടെ എംസി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ ബസിൽ 46 യാത്രക്കാരുണ്ടായിരുന്നു....

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്,...

രോഗവ്യാപനം ഉയരുന്നു; ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ജില്ലാടിസ്‌ഥാനത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഇത് പ്രകാരം ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന തൃശൂർ, എറണാകുളം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ നിയന്ത്രണങ്ങൾ...
- Advertisement -