പുതുവൽസര ആഘോഷം; ഇന്ന് കർശന പരിശോധന നടത്തുമെന്ന് പോലീസ്
തിരുവനന്തപുരം: ഒമൈക്രോൺ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷങ്ങൾക്ക് നിയന്ത്രണവുമായി കേരള പോലീസ്. പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് സംസ്‌ഥാനത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ ശക്‌തമാക്കും. 10 മണിക്ക് ശേഷം ആൾക്കൂട്ടങ്ങൾ ഒത്തുചേരുന്ന ഒരു...
കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ നാളെ മുതൽ
തിരുവനന്തപുരം: 15-18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും. http://www.cowin.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ നടത്താൻ സാധിക്കുന്നത്. തുടർന്ന് തിങ്കളാഴ്‌ച മുതൽ കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം...
പറവൂരിലെ യുവതിയുടെ കൊലപാതകം; ജിത്തുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: പറവൂരിൽ സഹോദരി വിസ്‌മയയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ സഹോദരി ജിത്തുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ടോടെയാണ് കാക്കനാട്ടെ അഭയകേന്ദ്രത്തിൽ വച്ച് ജിത്തു പോലീസ് പിടിയിലായത്. തുടർന്ന് ഇവരെ പറവൂർ സ്‌റ്റേഷനിൽ...
തുടരില്ല, അധികാരം പ്രോ ചാന്‍സലര്‍ക്ക് കൈമാറാന്‍ തയാറെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: ചാന്‍സലറുടെ അധികാരം പ്രോ ചാന്‍സലര്‍ക്ക് കൈമാറാന്‍ തയാറെന്ന് ഗവര്‍ണര്‍. സര്‍ക്കാരിന് ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഈ സാഹചര്യത്തിൽ ചാൻസിലറായി തുടരില്ലെന്ന് ഗവർണർ വ്യക്‌തമാക്കി.
സർക്കാർ മാപ്പ് പറഞ്ഞാൽ നിലപാട് മയപ്പെടുത്തുമോ...
കത്തി കൊണ്ട് കുത്തി, മരിച്ചെന്ന് കരുതി തീകൊളുത്തി; ജിത്തുവിന്റെ മൊഴി
കൊച്ചി: പറവൂരിൽ കൊല്ലപ്പെട്ട വിസ്‌മയയെ വഴക്കിനിടയില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു എന്ന് പോലീസ് പിടിയിലായ സഹോദരി ജിത്തു. മരിച്ചുവെന്ന് തോന്നിയതിനാലാണ് തീകൊളുത്തിയതെന്നും കൃത്യത്തിന് തനിക്കാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ജിത്തു മൊഴി നൽകി.
കഴിഞ്ഞ ദിവസമാണ് പറവൂര്‍...
ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെ വലക്കുന്നുവെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്‌തമാക്കി.
ഹോട്ടലുകൾ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഭക്ഷണവില...
സംസ്‌ഥാനത്ത് ഇന്ന് രാത്രി മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രാത്രി മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും. ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് സംസ്‌ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രാത്രി 10 മുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണമുണ്ടായിരിക്കുക.
പുതുവൽസര സമയത്ത്...
ഇ-ഓട്ടോ; സംസ്‌ഥാനത്ത് 1,140 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്‌ഥാപിക്കും
തിരുവനന്തപുരം: ഇ-ഓട്ടോകൾക്കായി സംസ്‌ഥാനത്തുടനീളം ചാർജിംഗ് സ്‌റ്റേഷനുകളുടെ വിപുലമായ ശൃംഖല സ്‌ഥാപിക്കാൻ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനമായി. 1140 പോൾ മൗണ്ടഡ് ചാർജിംഗ് സ്‌റ്റേഷനുകളാണ് ഇ-ഓട്ടോകൾക്കായി സ്‌ഥാപിക്കുക.
ഓരോ അസംബ്ളി നിയോജക മണ്ഡലത്തിലും...







































