തിരുവനന്തപുരം: കേരളത്തിൽ വർഗീയത വളർത്തി കലാപമുണ്ടാക്കാൻ ഐഎസ്ഐഎസ് ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ യുവാക്കൾക്കായി ഐഎസ് ഓൺലൈൻ വഴി ഭീകരവാദ പരിശീലനം നടത്തുകയാണ്. ഇക്കാര്യം അറിഞ്ഞിട്ടും സംസ്ഥാനം നടപടിയെടുക്കുന്നില്ല. മതഭീകരവാദ സംഘടനകളുമായി കൂട്ടുചേരുന്നതാണ് ഇടത്-വലത് മുന്നണികളുടെ പാരമ്പര്യമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകൻ കോൺഗ്രസുകാരാൽ കൊല്ലപ്പെട്ടപ്പോൾ ഉണ്ടായ പ്രതിഷേധം മഹാരാജാസ് കോളേജിൽ അഭിമന്യു എന്ന എസ്എഫ്ഐ പ്രവർത്തകൻ എസ്ഡിപിഐക്കാരാൽ കൊല്ലപ്പെട്ടപ്പോൾ ഉണ്ടായില്ല. അന്ന് എന്തുകൊണ്ടാണ് എവിടെയും തിരിച്ചടിയുണ്ടാവാതിരുന്നത്; സുരേന്ദ്രൻ ചോദിച്ചു. എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വാങ്ങി ജയിച്ചതിന്റെ പ്രത്യുപകാരമാണ് സർക്കാരിനുള്ളത് എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Read also: ടിടിപി നേതാവ് ഖാലിദ് ബാൾട്ടി കൊല്ലപ്പെട്ടു; റിപ്പോർട്