തിരുവനന്തപുരം ഫാർമസി കോളേജിൽ 40 വിദ്യാർഥികൾക്ക് കോവിഡ്

By Desk Reporter, Malabar News
covid for 40 students in College of Pharmacy, Thiruvananthapuram
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ ഭീഷണി ശക്‌തമാക്കി പത്തനംതിട്ടയിൽ ആദ്യ ക്ളസ്‌റ്റർ രൂപപ്പെട്ടതായി റിപ്പോ‍ർട്ട് വന്നതിന് പിന്നാലെയാണ് തിരുവനന്തപുരം ഫാർമസി കോളേജിലും കോവിഡ് വ്യാപനം. കോളേജിലെ 40 വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നിരവധി പേർ നിരീക്ഷണത്തിൽ ആണ്. പുതുവൽസര ആഘോഷമാണ് കോവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ആഘോഷത്തിൽ പങ്കെടുത്തവർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.

പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലാണ് ക്ളസ്‌റ്റർ രൂപപ്പെട്ടിരുന്നത്. വിദേശത്ത് നിന്നെത്തിയവരിൽ നിന്ന് സമൂഹത്തിലും ഒമൈക്രോൺ വ്യാപനം ഉണ്ടായി എന്നതിന്റെ സൂചനയാണ് സ്വകാര്യ നഴ്‌സിംഗ് കോളേജിലെ ക്ളസ്‌റ്റർ. വിദേശത്ത് നിന്നുള്ള ആളുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന വിദ്യാർഥിയിൽ നിന്നാണ് വ്യാപനം എന്നാണ് നിഗമനം.

ഇതോടെ ഈ ക്ളസ്‌റ്റർ അടച്ച് ജനിതക പരിശോധന, ഐസൊലേഷൻ, സമ്പർക്ക പട്ടിക കണ്ടെത്തൽ എന്നിവയിലേക്ക് നീങ്ങുകയാണ് ആരോഗ്യവകുപ്പ്. പത്തനംതിട്ടയിൽ ഇന്ന് മാത്രം 13 പേർക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ ജില്ലയിൽ സമ്പർക്ക വ്യാപനം ഉയരാനാണ് സാധ്യത.

Most Read:  വിമർശിച്ചത് വിസിയെ അല്ല, കത്തിലെ ഭാഷയെ; ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE