Sun, Sep 13, 2026
33 C
Dubai

രോഗബാധ 5,080, പോസിറ്റിവിറ്റി 9.43%, മരണം 40

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,892 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,080 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,908 പേരും കോവിഡ് മരണം...

കേരളത്തിൽ മത തീവ്രവാദം ശക്‌തം; കെ സുരേന്ദ്രൻ

ചാവക്കാട്: കേരളത്തിൽ മത തീവ്രവാദം ശക്‌തമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ ആര് മൽസരിക്കണം, ആര് വിജയിക്കണം എന്നു തീരുമാനിക്കുന്നത് ഇപ്പോള്‍ മതഭീകരവാദികളാണ്. രാജ്യത്ത് മതതീവ്രവാദം ശക്‌തമായ സംസ്‌ഥാനമാണ്...

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ടു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. അതേസമയം അറബിക്കടലിലെ ശക്‌തി കൂടിയ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരളാ തീരത്ത്...

യുവാവിന് നേരെ ആസിഡ് ആക്രമണം; പ്രതിയെ റിമാൻഡ് ചെയ്‌തു

ഇടുക്കി: അടിമാലിയില്‍ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പിച്ച യുവതി റിമാൻഡില്‍. പ്രതി ഷീബയെയാണ് റിമാന്‍ഡ് ചെയ്‌തത്‌. അടിമാലി ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഷീബയെ റിമാന്‍ഡ് ചെയ്‌തത്‌....

ആന്ധ്രയിൽ കനത്ത മഴ, വെള്ളപ്പൊക്കം; കേരളത്തിലൂടെയുള്ള 9 ട്രെയിനുകൾ റദ്ദാക്കി

അമരാവതി: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ആന്ധ്ര- വിജയവാഡ ഡിവിഷനിൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന ഒൻപത് ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം- ന്യൂഡെൽഹി കേരള എക്‌സ്‌പ്രസ്, നാഗർകോവിൽ- തിരുവനന്തപുരം ഷാലിമാർ എക്‌സ്‌പ്രസ് എന്നിവ റദ്ദാക്കി. ആലപ്പുഴ-...

കെ-റെയിൽ പദ്ധതിയുടെ മറവിൽ വൻ അഴിമതിയാണ് സർക്കാർ ലക്ഷ്യം; കെ സുരേന്ദ്രൻ

കോഴിക്കോട്: കെ-റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികൾ കണ്ടെത്തണം. കെ-റെയിൽ പദ്ധതിയിൽ ഭീമമായ അഴിമതിയാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നതെന്നും കെ...

മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരന് മർദ്ദനം; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടൽ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. അന്വേഷണം നടത്തി ആവശ്യമെങ്കില്‍ സെക്യൂരിറ്റി ഏജന്‍സിയുമായുള്ള കരാര്‍...

അടുത്ത 5 ദിവസം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴ; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസവും ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്‌ച മുതൽ അടുത്ത 5 ദിവസത്തേക്കാണ് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. കൂടാതെ...
- Advertisement -