കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസനെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി. പോലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കേസ് തീര്‍പ്പാക്കണമെന്ന് പറയുന്നത് എന്തടിസ്‌ഥാനത്തിൽ ആണെന്ന് കോടതി ചോദിച്ചു.
മോന്‍സന്‍ കേസ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കളമശേരി മെഡിക്കല്‍ കോളേജിലെ ഡോക്‌ടർ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പോക്സോ കേസിലെ ഇരയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പോലീസ് വേട്ടയാടുക ആണെന്നായിരുന്നു മെഡിക്കല്‍ കോളേജിലെ ഡോക്‌ടറുടെ ഹരജി.
ഈ ഹരജി പരിഗണിക്കുമ്പോഴാണ് മോന്‍സന്റെ ഡ്രൈവര്‍ അജി നല്‍കിയ കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ അപേക്ഷയില്‍ ഹൈക്കോടതി അതൃപ്‌തി പ്രകടിപ്പിച്ചത്. പോലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കേസ് തീര്‍പ്പാക്കണമെന്ന് പറയുന്നത് എന്ത് അടിസ്‌ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. കണ്ണ് കെട്ടി വായ് മൂടി ഇരിക്കാനാണോ കോടതിയോട് ആവശ്യപ്പെടുന്നത്.
കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ എങ്ങനെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. ഹരജി ഒത്തു തീര്‍പ്പാക്കണമെന്ന അപേക്ഷ വിചിത്രമാണെന്ന് പറഞ്ഞ ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍, സര്‍ക്കാര്‍ നിലപാടില്‍ തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും വ്യക്‌തമാക്കി.
Must Read: പെരിയ ഇരട്ടകൊലപാതകം; മുൻ എംഎൽഎ കെവി കുഞ്ഞിരാമനെ പ്രതിചേർത്തു