ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും. ഇതേത്തുടർന്ന് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ്...
പി ജയരാജൻ ഖാദി ബോർഡിന്റെ തലപ്പത്തേക്ക്; പി ശ്രീരാമകൃഷ്‌ണൻ നോർക്ക വൈസ് ചെയർമാൻ
തിരുവനന്തപുരം: സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഖാദി ബോർഡിന്റെ വൈസ് ചെയർമാനാകും. ഇന്നലെ ചേർന്ന സിപിഐഎ സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം. മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ നോർക്ക...
സംസ്‌ഥാനത്ത് പിജി മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷനും സമരത്തിലേക്ക്
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം, പ്രൊമോഷൻ എന്നിവയുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് പിജി മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷനും സമരത്തിലേക്ക്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് നിരവധി തവണ ഇതിന് മുൻപ് സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും,...
മരക്കാർ തിയേറ്ററിലേക്ക്; ഡിസംബർ 2ന് പ്രദർശനത്തിന് എത്തും
തിരുവനന്തപുരം: ഡിസംബർ 2ആം തീയതി മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിലെത്തും. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. തിയേറ്റർ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രസിഡണ്ട് സുരേഷ് കുമാര്‍, ഷാജി...
തീവ്രന്യൂനമർദ്ദം തീരത്തേക്ക് നീങ്ങുന്നു; ആന്ധ്രാ-തമിഴ്‌നാട് തീരം തൊടും
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദം തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മണിക്കൂറുകളിൽ ആന്ധ്രാപ്രദേശ്-തമിഴ്‌നാട് തീരം തൊടുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. എന്നാൽ ന്യൂനമർദ്ദം തീരം തൊടുന്നതോടെ മഴ കുറയുമെന്നാണ്...
രോഗബാധ 7,224, പോസിറ്റിവിറ്റി 9.89%, മരണം 47
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73,015 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,224 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 7,638 പേരും കോവിഡ് മരണം...
തമിഴ്‌നാട്ടിൽ നിന്നും വരവ് കുറഞ്ഞു; സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില
തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി വരവ് കുറഞ്ഞതാണ് പ്രധാനമായും വില വർധനക്ക് കാരണമെന്ന് വ്യാപാരികൾ വ്യക്‌തമാക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിലവിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം തുടരുന്നതിനാലാണ് കേരളത്തിലേക്കുള്ള...
ശബരിമല തീർഥാടനം; നിയന്ത്രണങ്ങളിൽ വിമർശനവുമായി പന്തളം കൊട്ടാരം
പത്തനംതിട്ട: ശബരിമല തീർഥാടനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വിമർശനം ഉന്നയിച്ച് പന്തളം കൊട്ടാരം. തിരുവിതാംകൂർ ദേവസ്വം ബോർഡിനും സർക്കാരിനും തീർഥാടനം സംബന്ധിച്ച് വ്യക്‌തതയില്ലെന്നും, ആചാരങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലാണ് ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും പന്തളം കൊട്ടാരം...







































