Tue, Jun 30, 2026
33.3 C
Dubai

ശമ്പളം കട്ടാക്കും; ജനുവരി 22ലെ പണിമുടക്കിന് ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ജനുവരി 22ന് ഒരുവിഭാഗം സർക്കാർ ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്കിന് തടയിടാൻ സർക്കാർ. അന്നേ ദിവസം ഡയസ്‌നോൺ പ്രഖ്യാപിച്ചാണ് പണിമുടക്കിനെ തടയിടാൻ സർക്കാർ നീക്കം. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ...

നിറം കുറഞ്ഞതിൽ അവഹേളനം; നവവധു ജീവനൊടുക്കിയ കേസിൽ ഭർത്താവ് പിടിയിൽ

മലപ്പുറം: കൊണ്ടോട്ടിയിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. കിഴിശ്ശേരി സ്വദേശി അബ്‍ദുൾ വാഹിദിനെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. വിദേശത്തായിരുന്ന പ്രതി കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതിന് പിന്നാലെ ലുക്ക്‌ഔട്ട് നോട്ടീസ് പ്രകാരം...

ക്ഷേമപെൻഷൻ; രണ്ട് ഗഡു കൂടി അനുവദിച്ചു- വെള്ളിയാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് രണ്ടു ഗഡു കൂടി അനുവദിച്ച് സർക്കാർ. പെൻഷൻ വിതരണത്തിനായി 1604 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 3200 രൂപവീതം...

സമർഥമായ കൊല, പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ല; ഗ്രീഷ്‌മയ്‌ക്ക് തൂക്കുകയർ

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാംപ്രതി തമിഴ്‌നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്‌മയ്‌ക്ക് തൂക്കുകയർ. പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള അപൂർവങ്ങളിൽ അപൂർവമായ കൊലപാതകമാണിതെന്നും വ്യക്‌തമാക്കികൊണ്ടാണ് നെയ്യാറ്റിൻകര സെഷൻസ്...

ദർശനം നടത്തിയത് 53 ലക്ഷം തീർഥാടകർ, 110 കോടിയുടെ അധികവരുമാനം; നട അടച്ചു

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് സമാപനം. ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്ന് നിർമാല്യത്തിന് ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്‌ഠരര്‌ രാജീവരുടെ...

കുസാറ്റ് അപകടം; മുൻ പ്രിൻസിപ്പൽ അടക്കം മൂന്ന് പ്രതികൾ- കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കളമശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്‌റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു അടക്കം മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ്...

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലയ്‌ക്ക് സാധ്യത- കേരള തീരത്ത് ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 21ന് രാവിലെ 8.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും തമിഴ്‌നാട്...

‘കൊണ്ടുപോയത് സിപിഎം പ്രവർത്തകർ, കഴുത്തിന് കുത്തിപ്പിടിച്ച് വാഹനത്തിലേക്ക് കയറ്റി, ഭീഷണിപ്പെടുത്തി’

കൂത്താട്ടുകുളം: സിപിഎം കടത്തിക്കൊണ്ടു പോയെന്ന് ആരോപണമുയർന്ന കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ കണ്ടെത്തി. പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ ശേഷം ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്‌ഥതകൾ...
- Advertisement -