തുടർന്ന് പഠിക്കണമെന്ന് ഗ്രീഷ്‌മ; പ്രതിക്ക് ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ- ശിക്ഷാവിധി തിങ്കളാഴ്‌ച
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. കോടതിൽ ഇന്ന് അന്തിമവാദം നടന്നു. ഒന്നാംപ്രതി തമിഴ്‌നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്‌മയും, അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരാണെന്ന്...
സ്വത്തുതർക്ക കേസിൽ ഗണേഷ് കുമാറിന് ആശ്വാസം; വിൽപ്പത്രത്തിലെ ഒപ്പ് ബാലകൃഷ്‌ണ പിള്ളയുടേത് തന്നെ
തിരുവനന്തപുരം: സഹോദരി ഉഷാ മോഹൻദാസുമായുള്ള സ്വത്തുതർക്ക കേസിൽ മന്ത്രി കെബി ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറൻസിക് റിപ്പോർട്. സ്വത്തുക്കളെല്ലാം കെബി ഗണേഷ് കുമാറിന്റെ പേരിലാക്കിയതിന്റെ വിൽപ്പത്രത്തിലെ ഒപ്പുകളെല്ലാം പിതാവ് ആർ ബാലകൃഷ്‌ണപിള്ളയുടേത് തന്നെയാണെന്ന്...
ബോബി ചെമ്മണ്ണൂർ കേസ്; ഡിഐജിയും സൂപ്രണ്ടും വഴിവിട്ട് സഹായിച്ചു- നടപടിക്ക് ശുപാർശ
തിരുവനന്തപുരം: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ എറണാകുളം ജില്ലാ ജയിലിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് പോലീസ് ഉദ്യോഗസ്‌ഥർ വഴിവിട്ട് സഹായം ചെയ്‌തതായി കണ്ടെത്തൽ.
മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാറും...
നെടുമങ്ങാട് ടൂറിസ്‌റ്റ് ബസ് അപകടം; ഒരു മരണം- ഡ്രൈവർ പോലീസ് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ ഡ്രൈവറെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുൺ ദാസിനെയാണ് കസ്‌റ്റഡിയിൽ എടുത്തത്. അപകട ശേഷം സംഭവ...
രോഗിക്ക് നൽകിയ ഗുളികയിൽ മൊട്ടുസൂചി; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങിയ ഗുളികയിൽ ചെറിയ മൊട്ടുസൂചി കണ്ടെത്തിയെന്ന് പരാതി. മേമല സ്വദേശിനി വസന്തയ്‌ക്കാണ് ഗുളികയിൽ നിന്ന് സൂചി കിട്ടിയത്. ശ്വാസംമുട്ടലിന് നൽകിയ സി- മോക്‌സ് ക്യാപ്‌സ്യൂളിലായിരുന്നു...
സ്‌ത്രീവിരുദ്ധ പരാമർശം; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ
കൊച്ചി: ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്. സ്‌ത്രീത്വത്തെ നിരന്തരമായി വാർത്താ ചാനലുകളിലൂടെ അപമാനിക്കുകയും സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ...
ഷാരോൺ വധക്കേസ്; ഗ്രീഷ്‌മയും അമ്മാവനും കുറ്റക്കാരെന്ന് കോടതി- ശിക്ഷാവിധി നാളെ
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാംപ്രതി തമിഴ്‌നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്‌മയും, അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എഎം ബഷീറാണ്...
ലക്ഷ്യം നവകേരളം, വയനാട് ടൗൺഷിപ്പ് ഒരുവർഷത്തിനകം; നയപ്രഖ്യാപനത്തിൽ ഗവർണർ
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്രത്തിൽ നിന്നുള്ള വിഹിതം ലഭിക്കാത്തതിൽ വിമർശനം ഉന്നയിച്ചും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. സംസ്‌ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് നയപ്രഖ്യാപന...








































