Tue, Sep 29, 2026
35 C
Dubai

‘കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെ നിരാകരിച്ച ബജറ്റ്, അങ്ങേയറ്റം നിരാശാജനകം’

തിരുവനന്തപുരം: കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര ബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു....

കുട്ടിയെ കിണറ്റിലെറിഞ്ഞു, കാരണം സഹോദരിയോടുള്ള വൈരാഗ്യം; ഹരികുമാർ അറസ്‌റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സഹോദരൻ ഹരികുമാർ അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ആറുമണിയോടെ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്‌പി എസ് ഷാജി പറഞ്ഞു. പ്രതി...

ബാലരാമപുരം കൊലപാതകം; നിർണായക ചാറ്റ് ലഭിച്ചതായി സൂചന, അമ്മയെയും പ്രതിചേർക്കും

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശ്രീതുവിനെയും പ്രതി ചേർക്കാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് വിവരം. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള വാട്‌സ് ആപ്...

ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരണമെന്ന് സ്‌പീക്കർ എഎൻ ഷംസീർ

കൊച്ചി: ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരണമെന്ന് സ്‌പീക്കർ എഎൻ ഷംസീർ. കുട്ടികൾ സ്വയം പര്യാപ്‌തരാകണം. അതിനുവേണ്ട വിധത്തിൽ വിദ്യാഭ്യാസ രീതികൾ മാറണം. എട്ടുമണിമുതൽ രണ്ടുവരെ മതി പഠനം. ബാക്കിയുള്ള സമയം കുട്ടികളെ...

രണ്ടര വയസുകാരിയുടേത് കൊലപാതകം; അമ്മാവൻ കുറ്റം സമ്മതിച്ചു- ഉറപ്പിക്കാതെ പോലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്നാണ് വിവരം. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാർ കുറ്റം സമ്മതിച്ചുവെന്നാണ് സൂചന. കുട്ടിയെ ഇയാൾ കിണറ്റിലെറിഞ്ഞു കൊന്നുവെന്ന നിഗമനത്തിലായിരുന്നു പോലീസ്...

ബാലരാമപുരത്ത് കാണാതായ രണ്ടരവയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹത

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കൊട്ടുകാൽക്കോണം സ്വദേശികളായ ശ്രീജിത്ത്- ശ്രീതു ദമ്പതികളുടെ മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്ന്...

വടക്കൻ കേരളത്തിൽ ഇന്ന് ചൂട് കൂടും; മധ്യകേരളത്തിൽ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് ഡിഗ്രി മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾക്കായി ആരോഗ്യവകുപ്പ്,...

‘സാങ്കേതികവിദ്യ’ പുതുതലമുറയുടെ ഭാവനാലോകം ഇല്ലാതാക്കും; ബോസ് കൃഷ്‌ണമാചാരി

കൊച്ചി: സാങ്കേതികവിദ്യകൾ പുതുതലമുറയുടെ ഭാവനാലോകം ഇല്ലാതാക്കുമെന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ സഹ സ്‌ഥാപകൻ ബോസ് കൃഷ്‌ണമാചാരി. അതിനാൽ, ഗൂഗിൾ ഗ്ളാസ്‌ അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളോട് പുതിയ തലമുറ അമിത ഭ്രമം കാണിക്കരുതെന്നും അദ്ദേഹം...
- Advertisement -