Thu, Aug 6, 2026
36.6 C
Dubai

സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്, എട്ടിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് മഴ ശക്‌മാവുക. കണ്ണൂർ, കോഴിക്കോട്,...

പ്രോ ടേം സ്‌പീക്കറെ സഹായിക്കാനുള്ള പാനൽ; ‘ഇന്ത്യ’ സഖ്യ പ്രതിനിധികൾ പിൻമാറി

ന്യൂഡെൽഹി: ലോക്‌സഭയുടെ പ്രോ ടേം സ്‌പീക്കറായി തിരഞ്ഞെടുത്ത ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ സഹായിക്കാനുള്ള പാനലിൽ നിന്നും ഇന്ത്യ സഖ്യ പ്രതിനിധികൾ പിൻമാറി. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുക്കുകയും, പിന്നാലെ ഒഴിവാക്കുകയും...

ഭൂമിക്ക് സമീപം ഛിന്നഗ്രഹം, ഇന്ന് അടുത്തെത്തും; 2038ൽ കൂട്ടിയിടിക്കാനുള്ള സാധ്യത 72%

വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ഭൂമിയുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ വിവരം പുറത്തുവിട്ടു. ഒരു യാത്രാവിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് സമീപത്ത് എത്തുമെന്നും ഭാവിയിൽ ഇത്...

നക്‌സൽ ആക്രമണം; ഛത്തീസ്‌ഗഡിൽ മലയാളി ഉൾപ്പടെ രണ്ട് ജവാൻമാർക്ക് വീരമൃത്യു

റായ്‌പൂർ: ഛത്തീസ്‌ഗഡിൽ നക്‌സലൈറ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പടെ രണ്ട് ജവാൻമാർക്ക് വീരമൃത്യു. തിരുവനന്തപുരം നന്ദിയോട് പൊട്ടൻചിറ ഫാം ജങ്ഷനിൽ ആർ വിഷ്‌ണു (35), ശൈലേന്ദ്ര (29) എന്നീ കമാൻഡോകളാണ് കൊല്ലപ്പെട്ടത്. ഏതാനും സൈനികർക്ക്...

ഒആർ കേളു മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു

തിരുവനന്തപുരം: ഒആർ കേളു മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. ഇന്ന് വൈകിട്ട് നാലിന് രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കേളുവിന്‌ സത്യവാചകം ചൊല്ലിക്കൊടുത്തത്. പട്ടികജാതി, പട്ടികവർഗ ക്ഷേമ വകുപ്പ്...

സ്‌നേഹത്തിന്റെ മനഃശാസ്‌ത്രം പ്രകാശനം ചെയ്‌തു

തിരുവനന്തപുരം: കോഴിക്കോട് ആസ്‌ഥാനമായ കൗൺസിലിംഗ് ഫോർ മൈൻഡ് പ്രസിദ്ധീകരിക്കുന്ന പതിമൂന്നാമത് പുസ്‌തകം 'സ്‌നേഹത്തിന്റെ മനഃശാസ്‌ത്രം' പ്രകാശനം ചെയ്‌തു. ഫിൽക്കാ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കവടിയാർ ഭാരത് സേവക് സമാജ് ഓഡിറ്റോറിയത്തിൽ സംവിധായകനും കെഎഫ്‍ഡിസി...

കള്ളക്കുറിച്ചി മദ്യദുരന്തം; മരണസംഖ്യ 57 ആയി- ദുരന്തകാരണം പഴകിയ മെഥനോൾ

ചെന്നൈ: കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 57 ആയി ഉയർന്നു. സേലത്തും കള്ളക്കുറിച്ചിയിലും ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ ആയിരുന്ന രണ്ടുപേർ കൂടി ഇന്ന് രാവിലെ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്...

ട്രാഫിക് സിഗ്‌നലിൽ ഇടിച്ച് ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി: ട്രാഫിക് സിഗ്‌നലിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വാഗമൺ സ്വദേശി ജിജോ സെബാസ്‌റ്റ്യനാണ് (33) മരിച്ചത്. ബസ് യാത്രികരായ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. കൊച്ചി മരടിനടുത്ത്...
- Advertisement -