പാലക്കാട്: കാണാതായ തൃത്താല പരതൂർ സ്വദേശിയായ പത്താം ക്ളാസ് വിദ്യാർഥിയെ കണ്ടെത്തി. തൃത്താല ഹൈസ്‌കൂളിൽ പഠിക്കുന്ന പത്താം ക്ളാസ് വിദ്യാർഥിയെയാണ് കുറ്റിപ്പുറത്ത് നിന്ന് കണ്ടെത്തിയത്. പരതൂർ മംഗലം സ്വദേശിയായ കുട്ടിയെ ഇന്നലെയാണ് നാട്ടിൽ നിന്ന് കാണാതായത്.
പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിക്കായി നാട്ടുകാരും പോലീസും വ്യാപകമായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെ ഇന്ന് വൈകിട്ടോടെയാണ് കുറ്റിപ്പുറത്ത് വെച്ച് പോലീസ് കുട്ടിയെ കണ്ടെത്തിയത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും