മോദി 3.0; പുതിയ മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും- അതൃപ്‌തിയുമായി ശിവസേന
ന്യൂഡെൽഹി: പുതിയ കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളായ മന്ത്രിമാർ ഇന്ന് രാവിലെ മുതൽ ചുമതല ഏറ്റെടുക്കും. സത്യപ്രതിജ്‌ഞാ ചടങ്ങ് ഞായറാഴ്‌ച പൂർത്തിയായെങ്കിലും ഇന്നലെ വളരെ വൈകിയാണ് മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായത്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി...
റിയാസി ഭീകരാക്രമണം; പാക് പങ്കെന്ന് സംശയം- കർശന നടപടിക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം
ന്യൂഡെൽഹി: ജമ്മുവിലെ റിയാസി ഭീകരാക്രമണത്തിൽ പാക് ബന്ധം സംശയിച്ച് പോലീസ്. അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്. കേസിൽ ആറുപേരെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്കായി...
തദ്ദേശ വാർഡ് വിഭജന ബിൽ പാസാക്കൽ; സ്‌പീക്കർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമഭേദഗതി ബില്ലുകൾ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടാതെ പാസാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്‌പീക്കർക്ക്...
സുരേഷ് ഗോപിക്ക് സാംസ്‌കാരികം, ടൂറിസം; ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം- വകുപ്പുകളിൽ തീരുമാനം
ന്യൂഡെൽഹി: മൂന്നാംവട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്‌ഞ ചെയ്‌തതിന് പിന്നാലെ, മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ആഭ്യന്തര മന്ത്രിയായി അമിത് ഷാ തുടരും. എസ് ജയശങ്കർ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ്...
അഭ്യൂഹങ്ങൾക്ക് വിരാമം; കേന്ദ്ര സഹമന്ത്രിയായി തുടരുമെന്ന് സുരേഷ് ഗോപി
ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രി സ്‌ഥാനം കിട്ടിയതിൽ അതൃപ്‌തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് സുരേഷ് ഗോപി. നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനം ഉണ്ടെന്നും മന്ത്രിയായി തുടരുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി...
ബലിപെരുന്നാൾ; ബഹ്‌റൈനിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
മനാമ: ബഹ്‌റൈനിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ 18 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ മന്ത്രാലയങ്ങൾക്കും സർക്കാർ സ്‌ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സർക്കുലറിൽ പറയുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്...
നടി നൂർ മാളബിക ദാസ് ഫ്‌ളാറ്റിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് സിനിമാ സംഘടന
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ നൂർ മാളബിക ദാസനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ ലോഖണ്ഡവാലയിലെ ഫ്‌ളാറ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. മൃതദേഹത്തിന്...
തൃശൂർ ഡിസിസി സംഘർഷം; ജോസ് വള്ളൂരും എംപി വിൻസെന്റും രാജിവെച്ചു
തൃശൂർ: തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ കൺവീനർ എംപി വിൻസെന്റും രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃശൂർ...







































