പാർട്ടി കോൺഗ്രസ് സെമിനാർ; കെവി തോമസ് ഇന്ന് നിലപാട് വ്യക്‌തമാക്കും
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതാവ് കെവി തോമസ് ഇന്ന് നിലപാട് പറയും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മാദ്ധ്യമങ്ങളെ കാണുന്ന കെവി തോമസ് നിലപാട് വ്യക്‌തമാക്കും....
പിഎസ്‌സി തട്ടിപ്പ് കേസ്; പോലീസ് ഉദ്യോഗസ്‌ഥനെ വിചാരണ ചെയ്യാൻ ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്‌സി തട്ടിപ്പുകേസിലെ പ്രതിയായ സിവിൽ ഓഫിസർ ഗോകുലിനെ വിചാരണ ചെയ്യാൻ സർക്കാരിനോട് അനുമതി തേടി ക്രൈം ബ്രാഞ്ച്. എസ്‌എഫ്‌ഐ നേതാക്കൾക്ക് ഉത്തരങ്ങൾ മൊബൈൽ വഴി അയച്ചത് ഗോകുലായിരുന്നു. സംസ്‌ഥാനത്ത് വൻ വിവാദമായ...
ബാങ്കുകളിൽ വായ്‌പ നിഷേധിക്കുന്നു; പരാതിയുമായി കെ റെയിൽ സമരക്കാർ വീണ്ടും
എറണാകുളം: അങ്കമാലിയിൽ കെ റെയിൽ പദ്ധതിക്കായി അതിരടയാള കല്ല് സ്‌ഥാപിച്ച പ്രദേശങ്ങളിലെ താമസക്കാർക്ക് ബാങ്കുകൾ ലോൺ നിഷേധിക്കുന്നതായി പരാതി. വില്ലേജ് ഓഫിസറുടെ അനുമതി പത്രമുണ്ടെങ്കിൽ മാത്രമേ ലോൺ നൽകൂ എന്ന് ബാങ്കുകൾ നിലപാടെടുത്തതോടെ...
നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി: നെഞ്ചുവേദനയെ തുടർന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി. മാർച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയധമനിയിലെ രക്‌തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയതിനെ...
മുംബൈയിലേത് എക്‌സ്ഇ വകഭേദമല്ലെന്ന് സർക്കാർ വൃത്തങ്ങൾ
ന്യൂഡെൽഹി: മുംബൈയില്‍ സ്‌ഥിരീകരിച്ചത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ്ഇ അല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. വകഭേദങ്ങളെ കുറിച്ച് പഠിക്കുന്ന ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്‌സ് സീക്വൻസിങ് കൺസോർഷ്യത്തിലെ (ഇൻസകോഗ്) വിദഗ്‌ധരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ജിനോമിക്...
കൊറോണ വൈറസ്; പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്
കോവിഡ് മഹാമാരിയുടെ വരവിന് ശേഷം രാജ്യം വീണ്ടും പൂവസ്‌ഥിതിയിലേക്ക് മാറുന്നതിനിടെ വീണ്ടും ആശങ്കക്ക് വഴിയൊരുക്കി ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് എക്‌സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട് ചെയ്‌തിരിക്കുകയാണ്. ഒമൈക്രോണിനെക്കാൾ 10 മടങ്ങ് വ്യാപന...
ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും; വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലാവസ്‌ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പഠന വിധേയമാക്കും. പ്രാദേശിക പ്രകൃതി സാഹചര്യങ്ങള്‍ക്കനുസരിച്ച്...
ശരദ് പവാർ പ്രധാനമന്ത്രിയെ കണ്ടു; സഞ്‌ജയ് റാവത്തിനെതിരായ ഇഡി നടപടി ഉന്നയിച്ചു
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി എൻസിപി അധ്യക്ഷൻ ശരദ് പവാർ. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ വച്ചായിരുന്നു 20 മിനുട്ട് നീണ്ടുനിന്ന കൂടിക്കാഴ്‌ച. ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ...








































