750 കെഎസ്ആർടിസി ജീവനക്കാർ വിരമിക്കുന്നു; സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ

By Desk Reporter, Malabar News
750 KSRTC employees retire; Officials said the services would not be affected
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്ന് ജീവനക്കാർ വിരമിക്കുന്നത് സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ. ഏപ്രിൽ, മെയ് മാസങ്ങളിൽ കെഎസ്ആർടിസിയിൽ നിന്നും ജീവനക്കാർ വിരമിക്കുമ്പോൾ സർവീസുകളെ ബാധിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്ത കെഎസ്ആർടിസി തള്ളി.

ഏകദേശം 750 ജീവനക്കാരാണ് ഏപ്രിൽ, മെയ് മാസങ്ങളിൽ വിരമിക്കുന്നത്. സംസ്‌ഥാനത്തെ എല്ലാ കെഎസ്ആർടിസി യൂണിറ്റുകളിലും റിട്ടയർമെന്റിനും കുറവിനും ആനുപാതികമായി സർവീസ് നടത്തുന്നതിനുള്ള ജീവനക്കാരെ ജനറൽ ട്രാൻസ്‌ഫർ മുഖാന്തിരം മെയ് മാസം പുനർ വിന്യസിക്കും.

ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കൃത്യമാക്കി പട്ടിക തയ്യാറാക്കൽ അവസാന ഘട്ടത്തിലാണ്. നിലവിൽ ആവശ്യത്തിനുള്ള ജീവനക്കാർ ഉണ്ടെങ്കിലും റിട്ടയർമെന്റ്, ലീവ്, അനധികൃത ഹാജരില്ലായ്‌മ എന്നിവ കാരണം ചില യൂണിറ്റുകളിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. അത് പുനക്രമീകരണത്തിലൂടെ നികത്തുവാൻ ആവശ്യമായ ജീവനക്കാർ നിലവിലുണ്ട്. പുനക്രമീകരണം പൂർത്തിയാകുന്നതു വരെ സർവീസ് ഓപ്പറേഷനെ ബാധിക്കാതിരിക്കാൻ ജീവനക്കാർ അധികജോലി ചെയ്യുന്ന വേതനം ( സറണ്ടർ തുക) വർധിപ്പിച്ച് നൽകുന്നതിനും കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ അധിക സർവീസിനായി കെഎസ്ആർടിസി- സ്വിഫ്റ്റിലെ 400 ബസുകൾ കൂടി ഉടൻ വരുമ്പോൾ ദീർഘ ദൂര ബസിൽ നിന്നും മറ്റു സർവീസുകളിലേക്ക് മാറുന്ന ജീവനക്കാരുടെ സേവനം അവരുടെ ജില്ലകളിൽ തന്നെ ലഭ്യമാക്കുവാനും പദ്ധതിയുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യത്തിനുള്ള ബസുകളും, ജീവനക്കാരും എല്ലാ യൂണിറ്റിലും എത്തുകയും ഇപ്രകാരം കോവിഡിന് മുൻപ് ഓപ്പറേറ്റ് ചെയ്‌തിരുന്ന മുഴുവൻ സർവീസുകളും പുനക്രമീകരിച്ച് പൂർത്തിയാക്കി ഓപ്പറേറ്റ് ചെയ്യുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.

Most Read:  വികസനം പഠിക്കാൻ ഗുജറാത്തിലേക്ക് പോകേണ്ടെന്ന് ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE