രോഗബാധ 429, പോസിറ്റിവിറ്റി 2.18%, മരണം 1
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,648 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 429 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 620 പേരും കോവിഡ് മരണം...
ഗവർണർ നിയമനത്തിൽ ഭേദഗതി നിർദ്ദേശിച്ച് സിപിഐഎം; സഭയിൽ സ്വകാര്യബിൽ
തിരുവനന്തപുരം: ഗവര്‍ണര്‍ നിയമനത്തില്‍ ഭേദഗതി നിർദ്ദേശിച്ച് സ്വകാര്യ ബില്ലുമായി സിപിഐഎം. ഗവര്‍ണറെ രാഷ്‌ട്രപതി ശുപാര്‍ശ ചെയ്യുന്ന രീതി മാറണമെന്നാണ് നിർദ്ദേശം. എംഎല്‍എമാരും തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണറെ തിരഞ്ഞെടുക്കണം. ഡോ.വി...
ജെസ്‌നയുടെ തിരോധാനം; നാല് വർഷങ്ങൾക്ക് ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ
കോട്ടയം: കേരളമാകെ ഇന്നും ചർച്ച ചെയ്യുന്ന ജെസ്‌ന മരിയ ജെയിംസ് എന്ന കോളേജ് വിദ്യാർഥിയുടെ തിരോധാനത്തിൽ പുതിയ വഴിത്തിരിവ്. ജെസ്‌നയെ കാണാതായി നാല് വർഷത്തിന് ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ....
വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെ അഫ്‌സ്‌പ പിൻവലിക്കാൻ കേന്ദ്രം
ന്യൂഡെൽഹി: വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെ പ്രത്യേക പട്ടാള നിയമത്തിന്റെ (AFSPA) പരിധി കുറയ്‌ക്കാൻ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലെ ഏതാനും പ്രദേശങ്ങളിൽ നിന്ന് അഫ്‌സ്‌പ നിയമം...
ദിലീപിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വിദേശബന്ധങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. കേസിൽ ഇറാൻ വംശജൻ അഹമ്മദ് ഗൊൽച്ചിന്റെ ഇടപെടലാണ് എൻഐഎ അന്വേഷിക്കുക. സാക്ഷികളെ മൊഴിമാറ്റാൻ ഗൊൽച്ചിൻ സഹായിച്ചിട്ടുണ്ടെന്ന സംശയത്തിലാണ്...
സിൽവർ ലൈൻ സർവേ ഭൂമിയിൽ ഉൾപ്പെട്ടു; കുടുംബത്തിന് വായ്‌പ നിഷേധിച്ചു
പത്തനംതിട്ട: സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവേ നടത്തിയ ഭൂമിയിൽ ഉൾപ്പെട്ടതിനാൽ പത്തനംതിട്ട കുന്നന്താനത്തെ ഒരു കുടുംബത്തിന് വായ്‌പ നിഷേധിച്ചു. ആദ്യ ഗഡുവായി അഞ്ച് ലക്ഷം നൽകിയ ശേഷമാണ് സർവേ ഭൂമിയിൽ പെടുമെന്ന് അറിഞ്ഞതോടെ...
വില കുറയ്‌ക്കും വരെ പ്രതിഷേധം തുടരും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഇന്ധനവില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിട്ട് കോൺഗ്രസ്. ഡെൽഹി വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു. വില വർധന നിയന്ത്രിക്കുംവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. കേരളത്തിൽ...
വർഗീയത ഇന്ത്യയുടെ ഐടി നേതൃത്വത്തെ നശിപ്പിക്കും; കിരൺ ഷായുടെ മുന്നറിയിപ്പ്
ബെംഗളൂരു: കർണാടകയിൽ ക്ഷേത്രോൽസവങ്ങളിൽ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കിയ വലതുപക്ഷ ഗ്രൂപ്പുകളുടെ നടപടിയിൽ ആശങ്കയറിയിച്ച് ബയോകോൺ ലിമിറ്റഡ് മേധാവി കിരൺ മജുംദാർ ഷാ. സംസ്‌ഥാനത്ത് വർധിച്ചുവരുന്ന മതപരമായ ഭിന്നത പരിഹരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി...







































