Wed, Nov 11, 2026
32 C
Dubai

ഓക്‌സിജന്‍ വിതരണം; കൊല്ലം കളക്‌ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

കൊച്ചി: കൊല്ലം ജില്ലയിലെ ആശുപത്രികള്‍ക്ക് കെഎംഎംഎല്‍ ഓക്‌സിജന്‍ നല്‍കണമെന്ന ജില്ലാ കളക്‌ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഏതെങ്കിലും ഒരു ജില്ലയ്‌ക്ക് മാത്രം പ്രാമുഖ്യം നല്‍കി ഓക്‌സിജന്‍ വിതരണം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി...

സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പല ജില്ലകളിലും ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്ടില്‍ മഴ മുന്നറിയിപ്പുണ്ട്. ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ...

ബീഹാര്‍ ചീഫ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

പട്‌ന: ബീഹാര്‍ ചീഫ് സെക്രട്ടറി അരുണ്‍കുമാര്‍ സിങ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് പട്‌നയിലെ പരാസ് എച്ച്എംആര്‍ഐ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ഫെബ്രുവരി 28നാണ് അരുണ്‍കുമാര്‍ സിങ്ങിനെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്. 1985...

കോടതി നിരീക്ഷണങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിശദമായ ഉത്തരവ് നിലവിലുള്ളപ്പോള്‍ കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോര്‍ട് ചെയ്യാൻ മാദ്ധ്യമങ്ങളെ അനുവദിക്കരുതെന്ന്...

തൊഴില്‍ തട്ടിപ്പുകേസ്; സരിതാ നായരെ കസ്‌റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പുകേസില്‍ പ്രതി സരിത എസ് നായരെ കസ്‌റ്റഡിയില്‍ വിട്ടു. മെയ് മൂന്ന് വരെയാണ് കസ്‌റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍കര പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര കോടതിയുടെ അനുമതി. കണ്ണൂരിലെ ജയിലിലെത്തി നേരത്തെ സരിതയുടെ...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്‌തനായി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്‌തനായി. വെള്ളിയാഴ്‌ച രാവിലെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയതായി മുഖ്യമന്ത്രി അറിയിച്ചു. ‘നിങ്ങളുടെ ആശംസകളും ഡോക്‌ടര്‍മാരുടെ പരിചരണവും കാരണം ഞാന്‍ കോവിഡ് നെഗറ്റീവ്...

ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ വിരമിക്കൽ; താൽകാലിക ചുമതല ആര്‍ രമേശിന്

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ ചുമതല എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്‌ട് ഡയറക്‌ടർ ഡോ. ആര്‍ രമേശിന്. ഡോ ആര്‍എല്‍ സരിത രണ്ട് വര്‍ഷത്തെ സര്‍വീസ് അവശേഷിക്കെ സ്വയം വിരമിച്ചതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ...

എന്തുകൊണ്ട് മുഴുവൻ വാക്‌സിനും വാങ്ങി വിതരണം ചെയ്യുന്നില്ല; കേന്ദ്രത്തിനെതിരെ വീണ്ടും കോടതി

ന്യൂഡെൽഹി: മുഴുവൻ കോവിഡ് വാക്‌സിനും എന്തുകൊണ്ട് വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. വാക്‌സിൻ ഉൽപാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയത് പൊതുഫണ്ട്‌ ഉപയോഗിച്ചുള്ള പണമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്‌സിൻ പൊതു ഉൽപന്നമാണെന്നും കോടതി...
- Advertisement -