ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്‌തനായി

By Syndicated , Malabar News
Yogi Adityanath Contributes ₹ 2 Lakh For Ram Temple Construction In Ayodhya
Yogi Adityanath

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്‌തനായി. വെള്ളിയാഴ്‌ച രാവിലെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയതായി മുഖ്യമന്ത്രി അറിയിച്ചു. ‘നിങ്ങളുടെ ആശംസകളും ഡോക്‌ടര്‍മാരുടെ പരിചരണവും കാരണം ഞാന്‍ കോവിഡ് നെഗറ്റീവ് ആയിരിക്കുകയാണ്. നിങ്ങളുടെ സഹകരണത്തിനും എനിക്ക് ആശംസകള്‍ നേര്‍ന്നവരോടും നന്ദി പറയുന്നു’ യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്‌തു.

ഓഫീസില്‍ ഏതാനും പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 13നാണ് യോഗി ആദിത്യനാഥ് ക്വാറന്റെയിനിൽ പ്രവേശിച്ചത്. അടുത്ത ദിവസം നടത്തിയ പരിശോധനയിൽ രോഗം സ്‌ഥിരീകരിക്കുകയും ആശുപത്രിയിൽ ചികിൽസ തേടുകയുമായിരുന്നു. പശ്‌ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ പരിപാടികളിലടക്കം സജീവമായിരുന്നു യോഗി ആദിത്യനാഥിന് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനിരിക്കെയാണ് രോഗം ബാധിച്ചത്.

Read also: വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കരുത്; മദ്രാസ് ഹൈക്കോടതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE