വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കരുത്; മദ്രാസ് ഹൈക്കോടതി

By News Desk, Malabar News
madras high court to cbi
tamilnadu High Court

ചെന്നൈ: വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. കോവിഡ് പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്.

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 3,86,452 പേർക്ക് കൂടി രോ​ഗം ബാധിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്തിനുള്ളിൽ 3498 പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്.

തമിഴ്‌നാട്ടിൽ വ്യാഴാഴ്‌ച മാത്രം 17,897 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ഇതോടെ സംസ്‌ഥാനത്ത് ആകെ രോ​ഗബാധിതരുടെ എണ്ണം 11,48,064 ആയി. വ്യാഴാഴ്‌ച 107 പേരാണ് കോവിഡ് മൂലം മരിച്ചത്. ആകെ 13,933 പേർ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചെന്നാണ് ഔദ്യോ​ഗിക കണക്ക്.

Also Read: ആര്‍ടിപിസിആര്‍ പരിശോധന; നിരക്ക് കുറയ്‌ക്കാതെ സ്വകാര്യ ലാബുകള്‍

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE