Tue, Nov 17, 2026
30 C
Dubai

ബിനീഷിന്റെ കുഞ്ഞിനെ തടവില്‍വെച്ചു; ഇഡിക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെ നിയമ വിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇഡിക്കെതിരെ കേസ് എടുക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. കുഞ്ഞിന്റെ ആരോഗ്യസ്‌ഥിതി പരിശോധിച്ചു റിപ്പോര്‍ട്ട്...

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; കോവിഡ് പരിശോധന നടന്നത് 61,388 ആണ്, ഇന്നത്തെ രോഗബാധ...

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രോഗമുക്‌തി നേടിയത് 7699 പേരാണ്. ആകെ രോഗബാധ 6820 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 26 ആണ്. സമ്പര്‍ക്ക രോഗികള്‍ 5935 ഇന്നുണ്ട്. ഉറവിടം അറിയാത്ത 730 രോഗബാധിതരും, 84,087 പേർ നിലവിൽ...

‘ലവ് ജിഹാദ് ഒരു സാമൂഹിക തിൻമയാണ്, അവസാനിപ്പിക്കും’; കര്‍ണാടക മുഖ്യമന്ത്രി

ബെംഗളുരു: ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ കര്‍ണാടകയും. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങള്‍ക്ക് പിന്നാലെയാണ് കര്‍ണാടകയുടെയും തീരുമാനം. ലവ് ജിഹാദ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി...

‘ഇത് എന്റെ അവസാന തിരഞ്ഞെടുപ്പ്’; വിരമിക്കൽ പ്രഖ്യാപനവുമായി നിതീഷ് കുമാർ

പാറ്റ്ന: 2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. പൂർണിയയിലെ ധാംധാഹ മണ്ഡലത്തിലെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ്. ഈ...

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണം; അമിത് ഷാക്ക് സ്‌റ്റാലിന്റെ കത്ത്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് സ്‌റ്റാലിന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്ത് നല്‍കി. കേസിലെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്നാണ് ആവശ്യം. പ്രതികളെ വിട്ടയക്കണമെന്ന...

ലൈഫ് പദ്ധതി; കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഇഡിയോട് വിശദീകരണം തേടും

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് (ഇഡി) വിശദീകരണം തേടാൻ കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട നടപടിക്കെതിരെ ജയിംസ് മാത്യു എംഎൽഎ...

ബിനീഷിന്റെ വീട്ടിലെ റെയ്‌ഡ്‌ രാഷ്‌ട്രീയ പ്രേരിതം; എതിർക്കില്ലെന്നും സിപിഎം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്ന് സിപിഎം. റെയ്‌ഡിന്റെ ഭാ​ഗമായി 26 മണിക്കൂറോളം കുടുംബാംഗങ്ങളെ വീട്ടു തടങ്കലിലാക്കിയ ഇഡിയുടെ നടപടി മനുഷ്യാവകാശ ലംഘനമാണ്. ഇഡി നടത്തിയ...

ലാവലിന്‍ കേസിന്റെ നടപടികള്‍ നീട്ടിവെക്കണം; സിബിഐ വീണ്ടും കത്ത് നല്‍കി

ന്യൂഡെല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ കേസിന്റെ നടപടികള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കത്ത് നല്‍കി. രണ്ടാഴ്‌ചത്തേക്ക് കൂടി കേസ് നീട്ടിവെക്കണമെന്നാണ് സുപ്രീംകോടതിക്ക് നല്‍കിയ കത്തില്‍ സിബിഐ ആവശ്യപ്പെടുന്നത്. കൂടുതല്‍ രേഖകള്‍...
- Advertisement -