ലാവലിന്‍ കേസിന്റെ നടപടികള്‍ നീട്ടിവെക്കണം; സിബിഐ വീണ്ടും കത്ത് നല്‍കി

By News Desk, Malabar News
kerala image_malabar news
Supreme Court of India
Ajwa Travels

ന്യൂഡെല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ കേസിന്റെ നടപടികള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കത്ത് നല്‍കി. രണ്ടാഴ്‌ചത്തേക്ക് കൂടി കേസ് നീട്ടിവെക്കണമെന്നാണ് സുപ്രീംകോടതിക്ക് നല്‍കിയ കത്തില്‍ സിബിഐ ആവശ്യപ്പെടുന്നത്.

കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് ആണ് സിബിഐ അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ കോടതി രജിസ്ട്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അടിയന്തര സ്വഭാവമുള്ള കേസാണെന്ന നിലപാട് നേരത്തെ സ്വീകരിച്ച സിബിഐ കഴിഞ്ഞ മാസം കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്ത് നല്‍കിയിരുന്നു.

Also Read: ഫ്രാങ്കോ മുളക്കലിന്റെ പുന:പരിശോധനാ ഹരജി സുപ്രീംകോടതി തള്ളി

ജസ്‌റ്റിസ് യുയു ലളിത് അധ്യഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രണ്ട് കോടതികള്‍, തള്ളിക്കളഞ്ഞ കേസില്‍ സുപ്രീം കോടതി ഇടപെടണമെങ്കില്‍ ശക്‌തമായ തെളിവുകള്‍ വേണമെന്ന് നേരത്തെ ജസ്‌റ്റിസ് യുയു ലളിത് വ്യക്‌തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ അപ്പീല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE