രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണം; അമിത് ഷാക്ക് സ്‌റ്റാലിന്റെ കത്ത്

By News Desk, Malabar News
mk stalin_2020 Aug 25
MK Stalin
Ajwa Travels

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് സ്‌റ്റാലിന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്ത് നല്‍കി. കേസിലെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്നാണ് ആവശ്യം. പ്രതികളെ വിട്ടയക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ രണ്ട് വര്‍ഷമായി ഗവര്‍ണര്‍ തീരുമാനം എടുത്തിട്ടില്ല.

Also Read: ലാവലിന്‍ കേസിന്റെ നടപടികള്‍ നീട്ടിവെക്കണം; സിബിഐ വീണ്ടും കത്ത് നല്‍കി

സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് പ്രതിഷേധാര്‍ഹം ആണെന്ന് സ്‌റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെത്തി നരേന്ദ്രമോദിയേയും അമിത് ഷായെയും കണ്ടിരുന്നു. രാജീവ് ഗാന്ധി വധക്കേസ് പ്രതികളില്‍ ഒരാളായ പേരറിവാളിന്റെ പരോള്‍ അപേക്ഷ പരിഗണിക്കവേ, പ്രതികളെ വിട്ടയക്കണമെന്ന ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതില്‍ ചൊവ്വാഴ്‌ച സുപ്രീംകോടതി അതൃപ്‍തി അറിയിച്ചിരുന്നു. പേരറിവാളിന്റെ പരോള്‍ അപേക്ഷ പരിഗണിക്കുന്നത് നവംബര്‍ 23ലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE