ദക്ഷിണ ഇറാനിൽ വൻ ഭൂചലനം; ഗൾഫ് രാജ്യങ്ങളിലും പ്രകമ്പനം
ടെഹ്‌റാൻ: ദക്ഷിണ ഇറാനിൽ വൻ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രാദേശിക സമയം 1.30ഓടെ ഉണ്ടായ ഭൂമികുലുക്കത്തിൽ റിക്‌ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. 3 പേർ ഭൂചലനത്തെ തുടർന്ന് ഇറാനിൽ മരിച്ചതായാണ്...
യുഎസ് സുപ്രീംകോടതി ജസ്‌റ്റിസായി കെറ്റാന്‍ജി; പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജ
വാഷിങ്ടണ്‍: അമേരിക്കന്‍ സുപ്രീം കോടതി ജസ്‌റ്റിസായി സത്യപ്രതിജ്‌ഞ ചെയ്‌ത് കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍. യുഎസ് സുപ്രീംകോടതിയില്‍ ജസ്‌റ്റിസ് പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയായ വനിതയാണ് കെറ്റാന്‍ജി.
ജസ്‌റ്റിസ് സ്‌റ്റീഫന്‍ ബ്രെയെര്‍ റിട്ടയര്‍ ചെയ്‌തതോടെയാണ് യുഎസ്...
ഫിലിപ്പീന്‍സ് പ്രസിഡണ്ടായി ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയര്‍ അധികാരമേറ്റു
മനില: അന്തരിച്ച ഫിലിപ്പീന്‍സ് ഏകാധിപതി ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെ മകൻ ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയര്‍ ഫിലിപ്പീന്‍സിന്റെ പുതിയ പ്രസിഡണ്ടായി അധികാരമേറ്റു. മയക്കുമരുന്ന് ഇടപാടുകളുടെയും അഴിമതിയുടെയും ആരോപണങ്ങള്‍ നേരിട്ട റോഡ്രിഗോ ഡ്യുടെര്‍ടെ സ്‌ഥാനം ഒഴിഞ്ഞതോടെയാണ് മാര്‍ക്കോസ്...
കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ല: 110 രാജ്യങ്ങളിൽ കേസുകൾ വർധിക്കുന്നു; ലോകാരോഗ്യ സംഘടന
ജനീവ: ലോകരാജ്യങ്ങളിൽ കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. നിലവിൽ ലോകത്തെ 110 രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുകയാണെന്നും, രോഗവ്യാപനത്തിനെതിരെ കർശന ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ...
ജയിലിനുള്ളിൽ കലാപം; 49 പ്രതികൾ മരിച്ചു
ബൊഗോട്ട: ജയിലിനുള്ളിലുണ്ടായ കലാപത്തെ തുടർന്ന് 49 പ്രതികൾ മരിച്ചു. കൊളംബിയയിലാണ് സംഭവം. ജയിലിനുള്ളിൽ വച്ച് തടവുപുള്ളികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ഏറ്റുമുട്ടലിനിടെയാണ് തടവുപുള്ളികൾ മരിച്ചത് എന്നാണ് റിപ്പോർട്. 40ലധികം പേർക്ക് പരിക്കേറ്റു. ജയിലിൽ തീപിടിച്ചിരുന്നു എന്നും...
അമേരിക്കയിൽ ട്രക്കിനുള്ളിൽ അഭയാർഥികൾ മരിച്ച നിലയിൽ
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ അഭയാർഥികളെ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 42 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമേരിക്ക- മെക്‌സിക്കോ അതിർത്തിയായ സെൻ അന്റോണിയോയിൽ ഉപേക്ഷിക്കപ്പെട്ടെ ട്രക്കിനുള്ളിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്.
അമേരിക്ക- മെക്‌സിക്കോ അതിർത്തിയിൽനിന്ന് 250...
യുക്രൈനിലെ ഷോപ്പിംഗ് മാളിൽ റഷ്യൻ റോക്കറ്റാക്രമണം; 10 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈനിലെ ഷോപ്പിംഗ് മാളിൽ റഷ്യ നടത്തിയ റോക്കറ്റാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 40ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. മദ്ധ്യ യുക്രൈനിയൻ നഗരമായ ക്രെമെൻചുക്കിലെ ഷോപ്പിംഗ് മാളിലാണ് മിസൈൽ ആക്രമണം ഉണ്ടായത്. ആക്രമണം...
ജോർദാൻ തുറമുഖത്ത് വിഷവാതക ദുരന്തം; 10 പേർ മരിച്ചു, 251 പേർക്ക് പരിക്ക്
അമ്മാൻ: ജോർദാൻ തുറമുഖത്ത് ഉണ്ടായ വിഷവാതക ദുരന്തത്തിൽ പത്ത് പേർക്ക് ദാരുണാന്ത്യം. ജോർദാനിലെ അഖാബ തുറമുഖത്താണ് ദുരന്തമുണ്ടായത്. 251 പേർക്ക് പരിക്കേറ്റു. ചരക്കുനീക്കത്തിനിടെ വിഷവാതകം നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളിൽ നിന്ന് വീണതാണ്...








































