Tue, Aug 4, 2026
36.6 C
Dubai

ഇന്ത്യ-റഷ്യ ബന്ധം മാറ്റാൻ ശ്രമിക്കുന്നില്ല; റഷ്യൻ വിദേശകാര്യ മന്ത്രിയുടെ ഡെൽഹി സന്ദർശനത്തിൽ യുഎസ്

വാഷിംഗ്‌ടൺ: എല്ലാ രാജ്യങ്ങൾക്കും റഷ്യൻ ഫെഡറേഷനുമായി അതിന്റേതായ ബന്ധമുണ്ടെന്നും അതിൽ ഒരു മാറ്റത്തിനും അമേരിക്ക ശ്രമിക്കുന്നില്ലെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ് വക്‌താവ്‌ നെഡ് പ്രൈസ്. യുക്രൈനിൽ യുദ്ധം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി...

കൊളംബോയില്‍ പോലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷം

കൊളംബോ: സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിലെ തലസ്‌ഥാനമായ കൊളംബോയില്‍ വന്‍ സംഘര്‍ഷം. വിലക്കയറ്റത്തിലും പട്ടിണിയിലും പൊറുതിമുട്ടിയ ജനം പ്രസിഡണ്ടിന്റെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രിയാണ് പ്രതിഷേധവുമായി ജനങ്ങള്‍ പ്രസിഡണ്ട് ഗോതാബായ...

ക്രിസ് റോക്കിനോട് നന്ദി പറഞ്ഞ് ഓസ്‌കർ അക്കാദമി; സ്‌മിത്തിനെതിരെ അച്ചടക്ക നടപടി

വാഷിങ്ടൺ: ഓസ്‌കർ പുരസ്‌കാര വേദിയിൽ വിൽ സ്‌മിത്തിന്റെ അടിയേറ്റ അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് അക്കാദമി. വേദിയിൽ അനുഭവിച്ചതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് കാണിച്ച സഹിഷ്‌ണുതയിൽ നന്ദിയുണ്ടെന്നും...

“മോദി മധ്യസ്‌ഥനാവുമെങ്കിൽ ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും”; യുക്രൈൻ മന്ത്രി

കീവ്: ആയിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച് രണ്ടാം മാസത്തിലേക്ക് കടന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായുള്ള സ്വാധീനം ഉപയോഗിച്ച് ഇടപെടണമെന്ന് ഇന്ത്യയോട് ആവർത്തിച്ച് യുക്രൈൻ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ...

യുഎൻ സമാധാന സേനാംഗങ്ങൾ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തകർന്നു; 8 മരണം

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയുടെ സമാധാന സേനാംഗങ്ങളുമായി യാത്ര ചെയ്‌ത ഹെലിക്കോപ്റ്റർ തകർന്ന് വീണ് അപകടം. 8 പേരാണ് അപകടത്തിൽ  മരിച്ചത്. അപകടത്തില്‍പ്പെട്ട ആളുകളുടെ കുടുംബത്തിന് അനുശോചനം അറിയിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ...

ജീവൻരക്ഷാ മരുന്നുകൾക്കും ക്ഷാമം, പത്ത് മണിക്കൂർ പവർകട്ട്; ദുരിതമൊഴിയാതെ ശ്രീലങ്ക

കൊളംബോ: അവശ്യ സാധങ്ങൾക്കായുള്ള നീണ്ട ക്യൂവും വെളിച്ചമില്ലാത്ത തെരുവുകളും ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഊർജ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ന് മുതൽ പത്ത് മണിക്കൂർ പവർകട്ട് രാജ്യത്ത്...

യുക്രൈനിൽ നിന്നും പലായനം ചെയ്‌തവർ 4 ദശലക്ഷത്തിൽ അധികം; യുഎൻ

കീവ്: റഷ്യ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുക്രൈനിൽ നിന്നും 4 ദശലക്ഷത്തിൽ അധികം ആളുകൾ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്ര സഭ. യുദ്ധം ആരംഭിക്കുന്നതിന് മുൻപുള്ള യുക്രൈൻ ജനസംഖ്യയുടെ പത്തിലൊന്ന് ശതമാനമാണ് ഇത്. ഇവരിൽ...

ഇമ്രാൻ ഖാൻ പുറത്തേക്ക്; പ്രധാന സഖ്യകക്ഷി കൂറുമാറി

ഇസ്‌ലാമാബാദ്: അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. ഇമ്രാന്റെ നേതൃത്വത്തിലുള്ള പാകിസ്‌ഥാൻ തെഹ്‌രീക് ഇൻസാഫ് പാർട്ടി (പിടിഐ) സഖ്യ സർക്കാരിന്റെ പ്രധാന കക്ഷികളിലൊന്നായ മുത്തഹിദ ഖ്വാമി...
- Advertisement -