യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യ തോറ്റു കൊണ്ടിരിക്കുന്നു; യുഎസ്

By Staff Reporter, Malabar News
antony-blinken
ആന്റണി ബ്ളിങ്കൻ
Ajwa Travels

ന്യൂയോർക്ക്: യുക്രൈന്റെ പലഭാഗങ്ങളിലും റഷ്യന്‍ ക്രൂരതകള്‍ അരങ്ങേറുന്നതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കന്‍. എന്നാല്‍, യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍നിന്ന് റഷ്യ പരാജയപ്പെടുന്നതായി ബ്ളിങ്കന്‍ പറഞ്ഞു. യുക്രൈന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ സെലെന്‍സ്‌കിയുമായി യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ കൂടിക്കാഴ്‌ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനു ശേഷം നടക്കുന്ന ആദ്യ അമേരിക്കന്‍ ഉന്നതതല യോഗമാണ് ഞായറാഴ്‌ച നടന്നത്. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്‌റ്റിനൊപ്പമാണ് ബ്ളിങ്കൻ യുക്രൈനിലെത്തിയത്. യുക്രൈന് 12,664 കോടി രൂപയുടെ യുദ്ധോപകരണങ്ങള്‍ അമേരിക്ക നല്‍കുമെന്ന് നേതാക്കള്‍ യോഗത്തില്‍ വാക്കുനല്‍കി.

സൈനിക രംഗത്ത് 23,024 കോടി രൂപയുടെ സഹായവും യുഎസ് വാഗ്‌ദാനം ചെയ്‌തു. സഹായ സഹകരണങ്ങള്‍ക്ക് അമേരിക്കയോടും പ്രസിഡണ്ട് ജോ ബൈഡനോടും സെലെന്‍സ്‌കി നന്ദി പറഞ്ഞു. അതേസമയം, മധ്യ യുക്രൈനിലെ വിന്നിറ്റ്സിയ മേഖലയിലെ രണ്ട് പട്ടണങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

Read Also: ശ്രീനിവാസൻ വധം; രണ്ട് പേർ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE