ആഫ്രിക്കൻ നേഷൻസ് കപ്പ്; തിക്കിലും തിരക്കിലും 6 മരണം
യാവുൻഡെ: ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ ആതിഥേയരായ കാമറൂണിന്റെ പ്രീ ക്വാർട്ടർ മൽസരത്തിനിടെ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. കാമറൂണിലെ ഒലെംബെ സ്‌റ്റേഡിയമാണ് ദുരന്തത്തിന് സാക്ഷിയായത്. നാൽപതിലധികം പേർക്ക് പരിക്കേറ്റു.
കൊമോറൊസ്...
കോവിഡ് മഹാമാരിയുടെ അന്ത്യം പ്രവചിച്ച് ലാന്‍സെറ്റ് മെഡിക്കൽ ജേർണൽ
ലണ്ടൻ: ലോകത്തെയാകെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ അന്ത്യം പ്രവചിച്ച് ലാന്‍സെറ്റ് മെഡിക്കൽ ജേർണൽ. ഇനിയുള്ള കാലവും കൊറോണ വൈറസ് നമുക്ക് ചുറ്റും ഉണ്ടാകുമെങ്കിലും ഒരു മഹാമാരി എന്ന നിലയിലുളള കോവിഡിന്റെ പ്രയാണം ഉടന്‍...
ഇറാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകക്ക് 8 വര്‍ഷം തടവും 70 ചാട്ടവാറടിയും ശിക്ഷ വിധിച്ച് കോടതി
ടെഹ്‌റാൻ: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ നര്‍ഗീസ് മുഹമ്മെദിയെ എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ച് ഇറാനിയന്‍ കോടതി. തടവുശിക്ഷക്ക് പുറമെ 70 ചാട്ടവാറടിയും മുഹമ്മെദിക്ക് കോടതി ശിക്ഷ വിധിച്ചു. സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്...
ഞാനും ജനങ്ങളും ഒരുപോലെ തന്നെ; വിവാഹം മാറ്റിവച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി
വെല്ലിങ്‌ടൺ: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ തന്റെ വിവാഹം മാറ്റി വയ്‌ക്കുന്നുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൺ.
ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും ഞാനും തമ്മിൽ വ്യത്യാസമൊന്നുമില്ല. കോവിഡ് കാരണം സമാനമായ...
വാക്‌സിൻ പാസ് നിർബന്ധമാക്കി; ഫ്രാൻസിൽ വൻ പ്രതിഷേധം
പാരീസ്: പൊതു ചടങ്ങുകളിൽ പങ്കെടുക്കാനും, പൊതു ഇടങ്ങളിലൂടെ സഞ്ചരിക്കാനും വാക്‌സിനേഷൻ ഹെൽത്ത് പാസ് നിർബന്ധമാക്കുന്ന തീരുമാനം പുറത്തു വന്നതിന് പിന്നാലെ ഫ്രാൻസിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ. ഏകദേശം 38,000ത്തോളം പേർ കഴിഞ്ഞ ദിവസം നടന്ന...
യമനിലെ ജയിലിൽ വ്യോമാക്രമണം; അപലപിച്ച് ഐക്യരാഷ്‌ട്ര സഭ
ന്യൂയോർക്ക് സിറ്റി: യമനിലെ ഹൂതി വിമതർ നടത്തുന്ന ജയിലിനു നേരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഐക്യരാഷ്‌ട്ര സഭ (യുഎൻ). തുടർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ...
പാക്കിസ്‌ഥാനിൽ സ്‌ഫോടനം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്
ലാഹോർ: പാകിസ്‌ഥാനിലെ ലാഹോറിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. ലാഹോറിലെ അനാർക്കലി മാർക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ഇരുചക്ര വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്....
ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ലണ്ടൻ: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. മാസ്‌ക് ധരിക്കുന്നത് ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളാണ് പിൻവലിച്ചതായി അദ്ദേഹം വ്യക്‌തമാക്കിയത്. കൂടാതെ വലിയ പരിപാടികൾക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്...








































