ചൈന-യുഎസ് നിർണായക ചർച്ച ഇന്ന് നടക്കും

By Staff Reporter, Malabar News
USA-CHINA

ന്യൂയോർക്ക്: യുക്രൈൻ-റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ ചൈനയുമായി അമേരിക്കയുടെ ചര്‍ച്ച ഇന്ന്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍, ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിംഗിനെ ഫോണില്‍ ബന്ധപ്പെടും. റഷ്യ-യുക്രൈന്‍ യുദ്ധ പശ്‌ചാത്തലത്തില്‍ ചൈനയുടെ നിലപാടിനെതിരെ നേരത്തെ അമേരിക്ക ശക്‌തമായ താക്കീത് നല്‍കിയിരുന്നു.

റഷ്യയെ സഹായിച്ചാല്‍ അതിന്റെ പ്രത്യാഘാതം സഹിക്കാന്‍ ചൈന തയ്യാറാണം എന്നായിരുന്നു അമേരിക്കയുടെ താക്കീത്. ചൈന ഏതറ്റം വരെ റഷ്യയെ സഹായിക്കുമെന്ന് നിരീക്ഷിച്ചു വരികയാണെന്നും അമേരിക്ക പ്രതികരിച്ചിരുന്നു. റഷ്യക്കുണ്ടാകുന്ന സാമ്പത്തിക നഷ്‌ടത്തെ നികത്താന്‍ ഒരു രാജ്യവും തയ്യാറാകരുതെന്നും ഒരു രാജ്യത്തെയും അതിന് അനുവദിക്കില്ലെന്നുമായിരുന്നു അമേരിക്കയുടെ നിലപാട്.

Read Also: രാജ്യസഭാ സീറ്റ്; കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE