സാവകാശം ലഭിച്ചിരുന്നു എങ്കിൽ ധർമ്മടത്ത് മൽസരിച്ചേനെ; കെ സുധാകരൻ
കണ്ണൂർ: മൂന്ന് മാസമെങ്കിലും സാവകാശം ലഭിച്ചിരുന്നു എങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കാൻ താൻ തയാറായേനെ എന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. പാർട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു എങ്കിൽ സ്‌ഥാനാർഥിയായി നിൽക്കുമായിരുന്നു എന്ന്...
മെഗാ വാക്‌സിനേഷൻ ക്യാംപ്; ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് ആയിരത്തോളം പേർ
കണ്ണൂർ: ജില്ലയിലെ കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാംപുകളിൽ നിന്ന് ആദ്യ ദിവസമായ ഇന്നലെ വാക്‌സിൻ സ്വീകരിച്ചത് ആയിരത്തോളം പേർ. കണ്ണൂർ മുനിസിപ്പൽ സ്‌കൂൾ ജൂബിലി ഹാളിലും പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്‌മാരക...
യുഡിഎഫിന്റെ പരാതി തള്ളി; ‘ഓട്ടോറിക്ഷ’ കടന്നപ്പള്ളിക്ക് തന്നെ
കണ്ണൂർ: ഓട്ടോറിക്ഷാ ചിഹ്‌നം എൽഡിഎഫ് കണ്ണൂർ മണ്ഡലം സ്‌ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അനുവദിച്ചു. ചിഹ്‌നം സംബന്ധിച്ച് യുഡിഎഫ് നൽകിയ പരാതി റിട്ടേണിങ് ഓഫീസർ തള്ളി. ആദ്യം ചിഹ്‌നം ആവശ്യപ്പെട്ട സ്വതന്ത്ര സ്‌ഥാനാർഥി പിവി...
ഇരിക്കൂറിൽ സോണി സെബാസ്‌റ്റ്യൻ അയയുന്നു; പ്രചാരണത്തിൽ പങ്കെടുക്കും
കണ്ണൂർ: ഇരിക്കൂർ മണ്ഡലത്തിൽ സജീവ് ജോസഫിനെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ വൻ പ്രതിഷേധവുമായി രംഗത്തെത്തിയ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യൻ അയയുന്നു. ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സോണി പങ്കെടുക്കുമെന്നാണ് വിവരം.
വൈകിട്ട്...
ആലക്കോട് മൃഗാശുപത്രിയിൽ ഡോക്‌ടറില്ല; പരാതിയുമായി നാട്ടുകാർ
ആലക്കോട്: നിരവധിയായ ക്ഷീരകർഷകരും മൃഗ പരിപാലകരും ആശ്രയിക്കുന്ന ആലക്കോട് മൃഗാശുപത്രിയിൽ ഡോക്‌ടറില്ലെന്ന് നാട്ടുകാരുടെ പരാതി. ഒരു വർഷത്തോളമായി ഇവിടെ ചികിൽസ നിലച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഡോക്‌ടറില്ലാതായ ആദ്യ ആറുമാസത്തോളം ഉദയഗിരി മൃഗാശുപത്രിയിലെ ഡോക്‌ടർക്കായിരുന്നു ഇവിടെ...
സിപിഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകളും സൈക്കിളും തീവച്ച് നശിപ്പിച്ചു
കണ്ണൂർ: കൊളശ്ശേരി വാവാച്ചിമുക്കിൽ സിപിഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകളും സൈക്കിളും തീവച്ച് നശിപ്പിച്ചു. സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായ താഴെപൊയിൽ മനോജ്‌ഞത്തിൽ, കരയത്തിൽ റിജിന്റെയും പിതാവ് കരയത്തിൽ രവിയുടെയും...
ശക്‌തമായ മഴയും കാറ്റും; മലയോര മേഖലയിൽ കെഎസ്ഇബിക്ക് വൻ സാമ്പത്തിക നഷ്‌ടം
കണ്ണൂർ : ജില്ലയിലെ മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വൻ നഷ്‌ടം. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്‌ടമാണ് ചെറുപുഴ സെക്ഷൻ ഓഫീസിന് കീഴിൽ മാത്രം കണക്കാക്കുന്നത്....
കനത്ത ചൂട്; കടലിൽ പക്ഷികൾ കുറയുന്നതായി സർവേ ഫലം
കണ്ണൂർ : ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ കടലിൽ നടത്തിയ സർവേയിൽ കടലിൽ പക്ഷികൾ പൊതുവെ കുറയുന്നതായി കണ്ടെത്തി. കനത്ത ചൂടിനെ തുടർന്നാകാം കടൽ പക്ഷികളുടെ സാനിധ്യത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതെന്ന് വിദഗ്‌ധർ...






































