ഉദ്യോഗസ്‌ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം; കെ സുധാകരൻ എംപി

By Syndicated , Malabar News
K Sudhakaran on vigilance enquiry
Ajwa Travels

കണ്ണൂർ: തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ഇടതുപക്ഷം ഉദ്യോഗസ്‌ഥരെ ഉപയോഗിക്കുന്നു എന്ന് കെ സുധാകരൻ എംപി. സിപിഐഎം ശക്‌തി കേന്ദ്രങ്ങളിൽ പോളിങ് ഉദ്യോഗസ്‌ഥരായി വനിതകളെയാണ് നിയോഗിക്കുന്നത്. പുരുഷൻമാർക്ക് പോലും എതിർക്കാൻ പറ്റാത്ത ഇത്തരം ശക്‌തി കേന്ദ്രങ്ങളിൽ സ്‍ത്രീകൾക്ക് എങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുമെന്നും കെ സുധാകരൻ ചോദിച്ചു.

80 വയസിന് മുകളിലുള്ളവർക്കുള്ള തപാൽ വോട്ടിന്റെ പേരിലും തട്ടിപ്പ് നടത്തുന്നു. എങ്ങനെയും ഇടതുപക്ഷത്തെ വിജയത്തിലേക്ക് നയിക്കണമെന്ന് ഉദ്ദേശിച്ചുള്ള തിരഞ്ഞെടുപ്പാണിത്. അതിനാലാണ് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ഉദ്യോഗസ്‌ഥരെ ഉപയോഗിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു.

Read also: ബിജെപി നേതൃത്വത്തോട് വിധേയത്വം കാണിക്കുന്നു; ആന്റണിക്ക് എതിരെ ബിനോയ് വിശ്വം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE