Mon, Sep 21, 2026
36 C
Dubai

മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ മുക്കം അഗസ്‌ത്യൻമുഴി തടപ്പറമ്പില്‍ കൃഷ്‌ണന്‍ കുട്ടിയുടെ മകന്‍ അനന്ദു(20), ഇവരുടെ ബന്ധു തടപ്പറമ്പില്‍ പ്രമോദിന്റെ മകള്‍ സ്‌നേഹ(14)...

ദേശീയപാതാ വികസനം; വടകര താലൂക്കിൽ ഇതുവരെ 200 കോടി രൂപ നഷ്‌ടപരിഹാരം നൽകി

കോഴിക്കോട്: അഴിയൂർ-വെങ്ങളം ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കവെ സ്‌ഥലമേറ്റെടുപ്പ് നടപടികൾ ഊർജിതമായി. താലൂക്ക് പരിധിയിൽ ഇതുവരെ 200 കോടി രൂപയാണ് കൈമാറിയത്. വടകര താലൂക്കിൽ ഏതാണ്ട് 64.85 ശതമാനം പേർ...

കെഎസ്ആർടിസി; പാലക്കാട്​-കോഴിക്കോട്​ റൂട്ടിൽ രണ്ട് ബസുകൾ സർവീസ് നടത്തും

കോഴിക്കോട്: പാലക്കാട്​-കോഴിക്കോട്​ റൂട്ടിൽ വ്യാഴാഴ്​ച മുതൽ​ ടൗൺ ടു ടൗൺ സർവീസ്​ ആരംഭിക്കുമെന്ന് കെഎസ്​ആർടിസി. രണ്ട് ബസുകളാണ് നിരത്തിലിറങ്ങുക. രാവിലെ എട്ടിന്​ പാലക്കാടുനിന്നും പുറപ്പെടുന്ന ഒരു ബസ്​, വൈകീട്ട്​ 3.30ന്​ കോഴിക്കോടു നിന്നും...

കാറില്‍ ചാരായക്കടത്ത്‌ ; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: കാറില്‍ ചാരായം കടത്തുന്നതിനിടെ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി. കട്ടിപ്പാറ ചമല്‍ പൂവന്‍മല ബൈജു(43), ചമല്‍ തെക്കെകാരപ്പറ്റ കൃഷ്‌ണദാസ്(24) എന്നിവരെയാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്‌ടർ എന്‍കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്‌. കട്ടിപ്പാറ,...

കണ്ടെടുത്തത് 13 ലിറ്ററോളം ചാരായം; ഒരാൾ പിടിയിൽ

മുക്കം: കോഴിക്കോട് കൊടിയത്തൂരിൽ വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി സ്വദേശി കീഴക്കളത്തിൽ ജംഷിയാണ് പോലീസ് റെയ്‌ഡിൽ പിടിയിലായത്. വാഗണർ കാറിൽ സ്‌ഥിരമായി ചാരായം കടത്തുന്നതായി...

തെരുവുനായ ആക്രമണം വീണ്ടും; നാദാപുരത്ത് 2 കുട്ടികൾക്ക് കടിയേറ്റു

നാദാപുരം: കോഴിക്കോട് നാദാപുരം എളയടത്ത് തെരുവുനായയുടെ ആക്രമണത്തിൽ 2 കുട്ടികൾക്ക് പരിക്ക്. മരുന്നൂർ റഷീദിന്റെ മകൻ മുഹമ്മദ് സയാൻ (7), രയരോത്ത് മുഹമ്മദിന്റെ മകൻ ഇയാസ് അബ്‌ദുള്ള (15) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്....

കോഴിക്കോട് ജില്ലയിൽ 14 മാസം കൊണ്ട് ആരംഭിച്ചത് 980 സംരംഭങ്ങൾ

കോഴിക്കോട്: കോവിഡ്‌ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ 14 മാസത്തിനിടെ വ്യവസായ വകുപ്പിന്റെ സഹായത്തോടെ ജില്ലയിൽ തുടങ്ങിയത്‌ 980 പുതുസംരംഭങ്ങൾ. 2020-21 കാലയളവിൽ 903 സംരംഭങ്ങൾ തുടങ്ങിയിരുന്നു. ഈ വർഷം ഏപ്രിൽ, മെയ്‌ മാസങ്ങളിൽ മാത്രം...

ഞെളിയംപറമ്പിലെ മാലിന്യ പ്രശ്‌നം; ശാശ്വത പരിഹാരത്തിനായി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

കോഴിക്കോട്: ‍ഞെളിയംപറമ്പ് മാലിന്യ പ്ളാന്റുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പ്രശ്‌നത്തിന് പരിഹാരം കാണാൻ കമ്മീഷൻ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി. പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കണ്ടെത്താനാണ് കമ്മീഷന്റെ ശ്രമം. പ്ളാന്റ്...
- Advertisement -