Mon, Sep 14, 2026
34 C
Dubai

കോടഞ്ചേരി മിശ്ര വിവാഹം; ജ്യോൽസ്‌നയുടെ വീട് സന്ദർശിക്കാൻ കോൺഗ്രസ് സംഘം

കോഴിക്കോട്: കോടഞ്ചേരിയില്‍ പ്രണയിച്ചു വിവാഹം ചെയ്‌ത വധു ജ്യോൽസ്‌ന ജോസഫിന്റെ വീട് കോണ്‍ഗ്രസ് സംഘം ഇന്ന് സന്ദര്‍ശിച്ചേക്കും. കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അവസാനനിമിഷം മാറ്റിവെക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ജില്ലാ നേതൃത്വം...

കോഴിക്കോട് ബിജെപി പ്രവർത്തകനെ വെട്ടി; സിപിഎമ്മെന്ന് ആരോപണം

കോഴിക്കോട്: വിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ചക്കാലക്കൽ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. മാരകായുധങ്ങളുമായി കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. തലക്ക് പരിക്കേറ്റ ജിജോ...

ജോർജ് എം തോമസിന്റെ പ്രസ്‌താവന; സിപിഎമ്മിന്റെ വർഗീയമുഖം വെളിച്ചത്തായെന്ന് മുസ്‌ലിം ലീഗ്

കോഴിക്കോട്: കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്രവിവാഹ വിഷയത്തിൽ മുൻ എംഎൽഎ ജോർജ് എം തോമസ് നടത്തിയ പ്രസ്‌താവനയിലൂടെ പാർട്ടിയുടെ വർഗീയമുഖം വെളിച്ചത്തായതായി മുസ്‌ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി. തിരുവമ്പാടിയിലെ സമീപകാല തിരഞ്ഞെടുപ്പുകളിൽ...

വ്യാപാര സ്‌ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം; അധ്യാപകന് കുത്തേറ്റു

കോഴിക്കോട്: താമരശ്ശേരി ചുങ്കത്ത് ഫോറസ്‌റ്റ്‌ ഓഫിസിന് എതിർവശത്തെ വ്യാപാര സ്‌ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം. നിരവധി പേരെ കുത്തിപ്പരിക്കേൽപിച്ചു. കൊയിലാണ്ടി- എടവണ്ണ സംസ്‌ഥാന പാതയിലെ ടെക്‌നോ ഗ്രൂപ്പ് എന്ന സ്‌ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് അകത്ത്...

കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിൽ ഇടിച്ചു; താമരശേരിയിൽ 4 പേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിലെ താമരശേരി പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് 4 പേർക്ക് പരിക്ക്. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന താമരശേരി കുടുക്കിലുമാരം സ്വദേശികളായ ഉനൈസ്, ബന്ധു മുഹമ്മദ് നിഹാല്‍, കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി...

കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

കോഴിക്കോട്: ജില്ലയിൽ സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തോട്ടുമുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. എല്‍കെജി ക്‌ളാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ റിപ്പോർട്...

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ആറുപേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട നടത്തി പോലീസ്. 2 യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ 2 കരിയര്‍മാരടക്കം 6 പേരെ അറസ്‌റ്റ് ചെയ്‌തു. ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട്...

സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു; 16കാരന് പരിക്ക്

കോഴിക്കോട്: സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് 16കാരന് പരിക്കേറ്റു. നാദാപുരം കായപ്പനച്ചിയില്‍ മീന്‍പിടിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹിമിനാണ് പരിക്കേറ്റത്. ഇടത് കൈയ്യിലെ തള്ള വിരലിനും കണ്ണിനുമാണ് പരിക്ക്. തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ...
- Advertisement -