പ്രതിരോധ പ്രവർത്തനം പൂർണവിജയം; മലപ്പുറം ജില്ല നിപ മുക്‌തം
മലപ്പുറം: ജില്ലയിലെ നിപ പ്രതിരോധം വിജയം. ആരോഗ്യവകുപ്പ് നിശ്‌ചയിച്ചിരുന്ന ഡബിൾ ഇൻക്യുബേഷൻ പിരീഡായ 42 ദിവസം കഴിഞ്ഞതിനാൽ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 472 പേരെയും പട്ടികയിൽ നിന്നും ഒഴിവാക്കി....
വയനാട് ഉരുള്‍പൊട്ടല്‍: എസ്‌വൈഎസ് സാന്ത്വനം വളണ്ടിയര്‍മാര്‍ക്ക് അനുമോദനം
നിലമ്പൂര്‍: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വയനാട്ടിലും ചാലിയാര്‍ പുഴയിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും സന്നദ്ധ പ്രവര്‍ത്തനം നടത്തിയ മുന്നോറോളം എസ്‌വൈഎസ് സാന്ത്വനം വളണ്ടിയര്‍മാരെയാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്.
പീവീസ് ഓഡിറ്റോറിയത്തില്‍...
ലഹരി വിൽപ്പന; മലപ്പുറത്ത് സംഘത്തിലെ മൂന്നുപേർ പിടിയിൽ
മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. മലപ്പുറം കൊളത്തൂർ പോലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങൽ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ്...
കണ്ണീർപ്പുഴയായി ചാലിയാർ; മൂന്നിലൊന്ന് മൃതദേഹങ്ങളും കിട്ടിയത് പുഴയിൽ നിന്ന്
നിലമ്പൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാത്തവർക്കായി അഞ്ചാം ദിവസവും തിരച്ചിൽ തുടരുകയാണ്. നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയ ചാലിയാർ പുഴയിലും ഇന്ന് രാവിലെ എട്ടുമണിയോടെ തിരച്ചിൽ ആരംഭിച്ചു. ഇതുവരെ കണ്ടെത്തിയതിൽ മൂന്നിലൊന്ന് മൃതദേഹങ്ങളും കിട്ടിയത്...
ചാലിയാറിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; തിരച്ചിലിനായി മുങ്ങൽ വിദഗ്‌ധരുടെ സഹായം തേടുന്നു
മലപ്പുറം: ഉരുൾപൊട്ടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി മലപ്പുറത്ത് നിന്നും കണ്ടെത്തി. ചാലിയാർ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയിൽ നിന്നാണ് ഒരു സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകൽ ഭാഗത്ത് നിന്നും ആറ് കിലോമീറ്റർ...
നിലമ്പൂരിൽ നിന്ന് മൃതദേഹങ്ങൾ കൊണ്ടുപോകും, മേപ്പാടിയിൽ എത്തിക്കുമെന്ന് ഡെപ്യൂട്ടി കളക്‌ടർ
മാനന്തവാടി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുമെന്ന് മലപ്പുറം ഡെപ്യൂട്ടി കളക്‌ടർ പി സുരേഷ് അറിയിച്ചു. ദുരന്ത സ്‌ഥലത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങളും കൊണ്ടുപോകും. 38...
ദുരന്തഭൂമി കേഴുന്നു: ഹെലികോപ്‌റ്ററുകൾക്ക് ഇറങ്ങാനായില്ല; ‘തങ്ങൾ തണലോർമ’ മാറ്റിവച്ചു
മലപ്പുറം: ഇന്ന് ആരംഭിക്കാനിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ശ്രദ്ധാഞ്‌ജലി പ്രദർശനം ‘തങ്ങൾ തണലോർമ’ മാറ്റിവച്ചു. പ്രതികൂല കാലാവസ്‌ഥയാണ് കാരണം. മലയാള മനോരമയും മനോരമ ന്യൂസ് ടിവി ചാനലും ചേർന്ന് പാണക്കാട് കൊടപ്പനക്കൽ...
20ലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു; മലപ്പുറത്ത് സ്‌കൂൾ അടച്ചു
മലപ്പുറം: കൊണ്ടോട്ടിയിലെ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്‌കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്‌കൂൾ താൽക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് സ്‌കൂളിന് അവധി നൽകിയിരിക്കുന്നത്.
പഞ്ചായത്തിലെ...








































