Tue, Sep 8, 2026
35 C
Dubai

ഉത്തരാഖണ്ഡിലും ജനസംഖ്യാ നിയന്ത്രണ ബിൽ വേണം; ബിജെപിയോട് ആര്‍എസ്എസ്

ന്യൂഡെല്‍ഹി: അസമിലും ഉത്തര്‍പ്രദേശിലും നടപ്പാക്കാൻ തീരുമാനിച്ച ജനസംഖ്യാ നിയന്ത്രണ നയം ഉത്തരാഖണ്ഡിലും നടപ്പാക്കണമെന്ന് ബിജെപിയോട് ആര്‍എസ്എസ്. അടുത്തിടെ ചേര്‍ന്ന ബിജെപി- ആര്‍എസ്എസ് യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്‌ഥാനത്ത് മുസ്‌ലിങ്ങളുടെ ജനസംഖ്യാ ബാലന്‍സ് ഉറപ്പുവരുത്തണമെന്നാണ്...

ഉന്നാവ് വാഹനാപകടം; കുല്‍ദീപ് സിംഗ് സെൻഗാറിന് പങ്കില്ലെന്ന് കോടതി

ന്യൂഡെല്‍ഹി: ഉന്നാവില്‍ ബലാൽസംഗത്തിനിരയായ പെണ്‍കുട്ടിയും കുടുംബത്തിനുമുണ്ടായ വാഹനാപകടത്തിൽ മുന്‍ ബിജെപി എംഎല്‍എയും പീഡനക്കേസ് പ്രതിയുമായ കുല്‍ദീപ് സിംഗ് സെൻഗാറിന് പങ്കില്ലെന്ന് കോടതി. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന സിബിഐ റിപ്പോർട് ജില്ലാ കോടതി ശരിവെച്ചു. റായ്ബറേലിയില്‍ വച്ച്...

അതിർത്തി സംഘർഷം; ഹിമന്ദക്കെതിരായ കേസ് റദ്ദാക്കിയേക്കും

ഗുവാഹത്തി: അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രിക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത കേസ് റദ്ദാക്കിയേക്കും. മിസോറാം ചീഫ് സെക്രട്ടറി ലാല്‍നുമാവിയ ചൗങ്കോയാണ് ഞായറാഴ്‌ച്ച ഇക്കാര്യം അറിയിച്ചത്. കേസെടുത്തതിനെ കുറിച്ച് താനോ മുഖ്യമന്ത്രിയോ അറിഞ്ഞിരുന്നില്ല. കേസില്‍...

പെഗാസസിൽ സ്വതന്ത്രാന്വേഷണം; സുപ്രീം കോടതി വ്യാഴാഴ്‌ച ഹരജി പരിഗണിക്കും

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി വ്യാഴാഴ്‌ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ ഒരുമിച്ചായിരിക്കും കോടതി പരിഗണിക്കുക. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശി...

അസമിൽ വീണ്ടും കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രുപ്‌ജ്യോതി കുര്‍മി ജൂണിക്ക് പിന്നാലെ ഉത്തര അസമില്‍ നിന്നുള്ള യുവ നേതാവും എംഎല്‍എയുമായ സുശാന്ത ബോര്‍ഗോഹെയ്‌ൻ പാര്‍ട്ടി വിട്ടു. ഇന്ന് വൈകീട്ടോടെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന്...

പ്രതിപക്ഷ ഐക്യത്തിൽ പാർട്ടി നിലപാട്; തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ട് പിബി

ന്യൂഡെൽഹി: ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള മമതാ ബാനര്‍ജിയുടെ നീക്കങ്ങളില്‍ പാര്‍ട്ടി നിലപാട് തീരുമാനിക്കണമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തില്‍ ആവശ്യം. കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ കാര്യത്തില്‍...

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ജാർഖണ്ഡിൽ മൂന്ന് മരണം

റാഞ്ചി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ വെള്ളപ്പൊക്കത്തിൽ 3 പേർ മരിച്ചു. യമുനയ്‌ക്ക് പിന്നാലെ ഗംഗാ നദിയിലെ ജലനിരപ്പും ഉയർന്നു. രാജസ്‌ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ റെഡ്...

രാഷ്‌ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ

ന്യൂഡെൽഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ലോക്‌സഭാ എംപിയുമായ ബാബുൽ സുപ്രിയോ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയിലും ചേരാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും...
- Advertisement -