രാകേഷ് അസ്‌താനയുടെ നിയമനം; കേന്ദ്ര തീരുമാനത്തിന് എതിരെ പ്രമേയം പാസാക്കി ഡെൽഹി സര്‍ക്കാര്‍
ന്യൂഡെൽഹി: ബിഎസ്എഫ് ഡയറക്‌ടർ ജനറലായിരുന്ന രാകേഷ് അസ്‌താനയുടെ ഡെൽഹി പോലീസ് കമ്മീഷണറായുള്ള നിയമനത്തിന് എതിരെ പ്രമേയം പാസാക്കി ഡെൽഹി നിയമസഭ. രാകേഷ് അസ്‌താനയുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡെൽഹി സർക്കാർ നിയമസഭയിൽ പ്രമേയം...
ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽകരണം; ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ഡെൽഹി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽകരണത്തിന് വേണ്ടിയുള്ള നിയമത്തിലെ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ സർക്കാരിന് 51 ശതമാനം ഓഹരിയുണ്ടാകണമെന്ന ജനറൽ ഇൻഷുറൻസ് നിയമത്തിലെ നിർദ്ദേശം...
കടുത്ത വയറുവേദന; ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു
ന്യൂഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെ കടുത്ത വയറുവേദനയെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചു. നേരത്തെ ഏപ്രില്‍ 25ന് ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിൽസക്ക് ശേഷമായിരുന്നു അന്ന് രാജന്‍ ആശുപത്രി...
കർണാടകയിൽ പുതിയ നീക്കം; മകനെ ഉപമുഖ്യമന്ത്രിയായി അവരോധിക്കാൻ യെദിയൂരപ്പ
ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനമൊഴിഞ്ഞതിന് പിന്നാലെ കർണാടകയില്‍ നിർണായക കരുനീക്കവുമായി ബിഎസ് യെദിയൂരപ്പ. മകനും ബിജെപി നേതാവുമായ ബിവെെ വിജയേന്ദ്രയെ ബസവരാജ് ബൊമ്മെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാക്കാന്‍ യെദിയൂരപ്പ നീക്കം നടത്തുന്നതായാണ് സൂചന.
അതേസമയം, യെദിയൂരപ്പ മന്ത്രിസഭയില്‍...
മലവെള്ളപ്പാച്ചിൽ; ഹിമാചലിലും കശ്‌മീരിലുമായി 22 പേർ മരിച്ചു
ഡെൽഹി: ഹിമാചൽ പ്രദേശിലും കശ്‌മീരിലും മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം 22 ആയി. 30ലേറെ പേർക്ക് പരിക്കേറ്റു. ജലവൈദ്യുതി പദ്ധതിക്കും നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചു. ഡെൽഹിയിൽ നിന്നുള്ള വിനോദ സഞ്ചാരിയും വൈദ്യുതി വകുപ്പ്...
ഹിന്ദിയോട് തൃണമൂലിന് അലർജിയാണ്; നിഷികാന്ത് ദുബെ
ന്യൂഡെല്‍ഹി: ഹിന്ദി സംസാരിക്കുന്നവരെ കാണുമ്പോൾ തൃണമൂൽ പ്രവർത്തകർക്ക് അലര്‍ജിയാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. ബിഹാറി ഗുണ്ടയെന്ന പരാമര്‍ശത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര മാപ്പ് പറയണയെന്നും ദുബെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പാര്‍ലമെന്ററി...
ജാർഖണ്ഡിൽ ജഡ്‌ജിയെ കൊലപ്പെടുത്തിയ സംഭവം; ശക്‌തമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി
റാഞ്ചി: ജാർഖണ്ഡിൽ ജഡ്‌ജിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്‌തമായ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്. ജഡ്‌ജിയെ വാഹനമിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചീഫ് ജസ്‌റ്റിസിന്റെ ഇടപെടൽ. കേസ് ജാർഖണ്ഡ് ഹൈക്കോടതി...
ജാര്‍ഖണ്ഡിൽ അഡീഷനല്‍ ജില്ലാ ജഡ്ജി വാഹനമിടിച്ചു മരിച്ചു; അപകടം പ്രഭാത സവാരിക്കിടെ
റാഞ്ചി: പ്രഭാത സവാരിക്കിടെ അഡീഷനല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലാ കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചീക്കില്‍ വെച്ചാണ് സംഭവം. മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്ത്...








































