പ്രതിപക്ഷ പ്രതിഷേധം; വഖഫ് ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണിക്കില്ല
ന്യൂഡെൽഹി: വഖഫ് ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണിക്കില്ല. സംയുക്‌ത പാർലമെന്ററി യോഗത്തിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ബില്ലിൽ നിന്ന് പിൻവലിഞ്ഞത്.
അദാനി വിവാദത്തെ ചൊല്ലി ഇന്നും പാർലമെന്റ് സ്‌തംഭിച്ചിരുന്നു....
ഭരണഘടന ശരിയായ ദിശ കാണിച്ചുതരുന്ന വഴിവിളക്ക്; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഭരണഘടന നമുക്ക് ശരിയായ ദിശ കാണിച്ചുതരുന്ന വഴിവിളക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ഭരണഘടനയുടെ 75ആം വാർഷികത്തിൽ സുപ്രീം കോടതിയിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി.
ഭരണഘടന നമ്മുടെ എല്ലാ ആവശ്യങ്ങളും പ്രതീക്ഷകളും...
‘ജനാധിപത്യത്തിന്റെ അടിസ്‌ഥാന ശില’; ഭരണഘടന വാർഷികാഘോഷത്തിന് രാജ്യത്ത് തുടക്കം
ന്യൂഡെൽഹി: രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്ന് രാഷ്‍ട്രപതി ദ്രൗപതി മുർമു. ഇന്ത്യൻ ഭരണഘടനയുടെ 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലെ സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഷ്‍ട്രപതി.
ഭരണഘടനാ ദിനാശംസകൾ...
സംവിധായകൻ രാംഗോപാൽ വർമയ്‌ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ്; വീടിന് മുന്നിൽ നിലയുറപ്പിച്ച് പോലീസ്
ഹൈദരാബാദ്: സംവിധായകൻ രാംഗോപാൽ വർമയ്‌ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ആന്ധ്ര പോലീസ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും പോലീസ് തിരച്ചിൽ തുടങ്ങി. സംവിധായകന്റെ ഹൈദരാബാദിലെ വീടിന് മുന്നിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ...
ഫഡ്‌നാവിസിനെ പിന്തുണച്ച് അജിത് പവാർ; മുഖ്യമന്ത്രി സ്‌ഥാനം പങ്കുവെക്കണമെന്ന് ഏക്‌നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം മിന്നും വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകൾ മഹായുതി സഖ്യത്തിൽ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസിനെ പിന്തുണച്ച് അജിത് പവാർ ബിജെപി...
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; അഞ്ചോളം ബില്ലുകൾക്ക് പ്രഥമ പരിഗണന
ന്യൂഡെൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം ചേരുക. 16 ബില്ലുകളാണ് സർക്കാർ അജണ്ടയിലുള്ളത്. ഇന്ത്യൻ തുറമുഖ ബിൽ, പഞ്ചാബ് കോടതി (ഭേദഗതി) ബിൽ, രാഷ്‌ട്രീയ സഹകാരി...
പ്രിയങ്കയുടെ സത്യപ്രതിജ്‌ഞ നാളെ; പാർലമെന്റിൽ ആദ്യം ഉന്നയിക്കുക വയനാട് ഉരുൾപൊട്ടൽ
ന്യൂഡെൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം ചേരുക. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വഖഫ് നിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്...
മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്‌ഥാനത്തിൽ വിട്ടുവീഴ്‌ച വേണ്ടെന്ന് ആർഎസ്എസ്; ഇന്ന് നിർണായക യോഗം
ന്യൂഡെൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം മിന്നും വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്‌തമായി. സർക്കാർ രൂപീകരണ ചർച്ചകൾ മഹായുതി സഖ്യത്തിൽ പുരോഗമിക്കവേ മുഖ്യമന്ത്രി സ്‌ഥാനത്തിന്റെ കാര്യത്തിൽ...








































