പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല; മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി
ഇംഫാൽ: മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് നടപടി. ഭരണഘടനയുടെ 356ആം വകുപ്പ് പ്രകാരം മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...
മുഖ്യമന്ത്രി തീരുമാനം വൈകുന്നത് ബിജെപിയിലെ ആഭ്യന്തര കലഹം കാരണം; എഎപി
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിൽ ബിജെപിക്കെതിരെ വിമർശനവുമായി എഎപി രംഗത്ത്. ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹം കാരണമാണ് ഡെൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതെന്നാണ് എഎപിയുടെ വിമർശനം.
മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും കാര്യത്തിൽ തീരുമാനമാകത്തതിനാൽ ഡെൽഹിയിലെ ഭരണപരമായ...
യുഎസിന് പിന്നാലെ ഇന്ത്യയും; അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി
ന്യൂഡെൽഹി: യുഎസിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടിക്ക് കേന്ദ്ര സർക്കാർ. സാധുവായ പാസ്‌പോർട്ടോ വിസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്നവർക്ക് അഞ്ചുവർഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും ചുമത്താനാണ് നീക്കം.
അനധികൃത കുടിയേറ്റക്കാർക്ക്...
കമൽഹാസൻ രാജ്യസഭയിലേക്ക്; ജൂലൈയിൽ ഒഴിവ് വരുന്ന സീറ്റ് നൽകാൻ ഡിഎംകെ
ചെന്നൈ: കമൽഹാസൻ രാജ്യസഭയിലേക്ക്. തമിഴ്‌നാട്ടിൽ ജൂലൈയിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കമൽഹാസന് നൽകാനാണ് ഡിഎംകെയുടെ തീരുമാനം. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നിർദ്ദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്‌ച നടത്തി.
നിലവിലെ അംഗബലം...
മുഖ്യമന്ത്രി ആരെന്നതിൽ ബിജെപിയിൽ സമവായമായില്ല; മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം?
ഇംഫാൽ: മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്. ബിരേൻ സിങ്ങിന് പകരക്കാരനായി പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ബിജെപിക്ക് ഇതുവരെ സമവായത്തിൽ എത്താനായിട്ടില്ല. ഇതോടെ നിയമസഭ മരവിപ്പിച്ച് നിർത്തിയിരിക്കുന്നത് തുടരും.
ഇംഫാലിൽ ക്യാംപ് ചെയ്യുന്ന ബിജെപിയുടെ...
ജമ്മു കശ്‍മീരിൽ കുഴിബോംബ് സ്‌ഫോടനം; രണ്ട് ജവാൻമാർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‍മീരിലെ നിയന്ത്രണരേഖയ്‌ക്ക് സമീപമുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ഒരാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്. അഖ്‌നൂർ മേഖലയ്‌ക്ക് സമീപം ഇന്ന് ഉച്ചയ്‌ക്ക് പട്രോളിങ് നടത്തിയ സൈനിക സംഘത്തിന്...
ഡെൽഹിയിൽ വനിതാ മുഖ്യമന്ത്രി? ചർച്ചകൾ സജീവം; തീരുമാനം പ്രധാനമന്ത്രി എത്തിയശേഷം
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ആരാകും മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് എത്തുകയെന്നതിൽ ചർച്ചകൾ സജീവമാണ്. വനിതാ മുഖ്യമന്ത്രിയെ ബിജെപി രംഗത്തിറക്കുമെന്നാണ് സൂചന. നിലവിൽ രണ്ട് വനിതകളുടെ പേരുകളാണ് സജീവമായി...
മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. ഇന്ന് രാവിലെ ഡെൽഹിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് രാജി. വൈകുന്നേരം ഇംഫാലിലെ രാജ്‌ഭവനിലെത്തി ഗവർണർ...






































